വരൂ ജന്മഭൂമിക്കൊപ്പം

ജന്മഭൂമി സബ് എഡിറ്റര്‍ ട്രെയിനിമാരെ തേടുന്നു. ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്ക് ഭംഗിയായി മൊഴിമാറ്റം ചെയ്യാനുള്ള കഴിവുമുണ്ടെങ്കില്‍, പ്രായം മുപ്പതിന് താഴെയാണെങ്കില്‍ അപേക്ഷിക്കാം.

പത്രപ്രവര്‍ത്തനത്തില്‍ മൂന്നു വര്‍ഷത്തെയെങ്കിലും പരിചയ സമ്പത്തുള്ളവര്‍ക്ക് മുന്‍ഗണന, പ്രായ പരിധിയില്‍ ഇളവ്.

സുപ്രീം കോടതിയുമായി നിരന്തരം സംഘര്‍ഷത്തിലാണ് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. എസ്. കര്‍ണന്‍. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടതു വരെ ചെന്നെത്തി കാര്യങ്ങള്‍. ഇതെക്കുറിച്ച് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടാവില്ലേ?

സുപ്രീം കോടതിയാണോ ശരി, അതോ ജസ്റ്റിസ് കര്‍ണനോ? ഈ വിഷയത്തില്‍ 500 വാക്കില്‍ കവിയാതെ കുറിപ്പു തയ്യാറാക്കി, അതോടൊപ്പം നിങ്ങളുടെ ബയോഡേറ്റയും ഓണ്‍ലൈനില്‍ അയയ്ക്കുക. യോഗ്യത നേടിയാല്‍ ജന്മഭൂമിയുടെ എഡിറ്റോറിയല്‍ ടീമില്‍ നിങ്ങളും അംഗമാവും.

അപേക്ഷകള്‍ hrd@janmabhumidaily.com-ല്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 30, 2017.