KAYIKAM

ഇന്ത്യയില്‍ വാതുവയ്പ്പ്‌ നിയമവിധേയമാക്കണം: ബോയ്ക്കോട്ട്‌

ലണ്ടന്‍: ക്രിക്കറ്റിനെ അഴിമതിയില്‍ നിന്ന്‌ രക്ഷിക്കാന്‍ ഇന്ത്യയില്‍ വാതുവയ്പ്പ്‌ നിയമവിധയമാക്കണമെന്ന്‌ ഇംഗ്ലീഷ്‌ ക്രിക്കറ്റ്‌ ടീം മുന്‍ ക്യാപ്റ്റനും പ്രശസ്ത കമന്റേറ്ററുമായ ജെഫ്രി ബോയ്ക്കോട്ട്‌. ഐപിഎല്‍ ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്‌ ബോയ്കോട്ടിന്റെ നിര്‍ദേശം. ഇന്ത്യയില്‍ വാതുവയ്പ്പ്‌ നിയമവിധേയമാക്കണം. അതിലൂടെമാത്രമേ ഒത്തുകളി പൂര്‍ണമായും ഇല്ലായ്മ ചെയ്യാനാവു. വാതുവയ്പ്പ്‌ നിയമവിരുദ്ധമാണ്‌. അതിനാലാണ്‌ ജനങ്ങള്‍ അതു ചെയ്യുന്നത്‌, അദ്ദേഹം വ്യക്തമാക്കി. അമേരിക്കയില്‍ ബിയര്‍ നിരോധിച്ച കാലത്ത്‌ നിരവധിപേര്‍ നിയമം ലംഘിച്ച്‌ അതു കുടിച്ചിരുന്നു. ബിയര്‍ കച്ചവട മാഫിയയും രംഗത്തെത്തി. ജനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന [...]

ജര്‍മന്‍ ടാങ്കുകള്‍ നേര്‍ക്കുനേര്‍

ലണ്ടന്‍: യൂറോപ്യന്‍ ക്ലബ്‌ ഫുട്ബോളിലെ രാജകിരീടം ജര്‍മനിയിലേക്ക്‌ വിമാനം കയറുമെന്ന്‌ ഉറപ്പിക്കപ്പെട്ടു കഴിഞ്ഞു. ഇനിയത്‌ ആരുടെ ശിരസിന്‌ അലങ്കാരമാകുമെന്നുമാത്രം അറിഞ്ഞാല്‍ മതി. കാല്‍പ്പന്തു കളിയുടെ ചരിത്രത്തില്‍ ഏറെ പെരുമയുള്ള സംഘങ്ങളിലൊന്നായ ബയേണ്‍ മ്യൂണിക്കിന്റെയോ അതോ പുതജീവന്‍ തേടുന്ന ബൊറൂഷ്യ ഡോര്‍ട്ട്മുണ്ടിന്റെയോ?. ഇന്നു പിറക്കും അതിനുത്തരം, ലണ്ടനിലെ വിഖ്യാത വെംബ്ലി സ്റ്റേഡിയത്തില്‍. ഇന്ത്യന്‍ സമയം രാത്രി 12.15ന്‌ ആരംഭിക്കുന്ന ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോള്‍ കലാശക്കളി ടെന്‍ ആക്ഷനില്‍ തത്സമയം. ലോക ഫുട്ബോളിലെ സ്പാനിഷ്‌ ആധിപത്യത്തിന്‌ വിരാമമാകുന്നുവെന്നതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട്‌ [...]

മെയ്യപ്പന്‍ ടീമുടമയല്ലെന്ന് ഇന്ത്യാ സിമന്റ്‌സ്

ചെന്നൈ: ഐപിഎല്‍ വാതുവയ്പ്പ് ബന്ധമുണ്‌ടെന്ന് ആരോപിക്കപ്പെട്ട ഗുരുനാഥ് മെയ്യപ്പന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന്റെ സിഇഒ പദവി വഹിക്കുന്നയാളോ ടീം ഉടമയോ അല്ലെന്നു ടീമിന്റെ സ്‌പോണ്‍സര്‍മാരായ ചെന്നൈ ഇന്ത്യാ സിമന്റ്‌സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ബിസിസിഐ പ്രസിഡന്റ് എന്‍.ശ്രീനിവാസനാണ് ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റ്. ഇദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവാണ് ഗുരുനാഥ് മെയ്യപ്പന്‍. ചെന്നൈ ടീമിന്റെ സിഇഒ ആണ് മെയ്യപ്പന്‍ എന്നു വാര്‍ത്തകള്‍ വന്നിരുന്നു. ഇതുനിഷേധിച്ചുകൊണ്ടാണ് ടീം സ്‌പോണ്‍സര്‍മാരുടെ പത്രക്കുറിപ്പ്. വാതുവയ്പ്പുകാരുമായി മെയ്യപ്പനു ബന്ധമുണ്‌ടെന്നു പോലീസിന് സൂചന ലഭിച്ചിരുന്നു. കേസില്‍ [...]

സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്മാറില്ല: പെപ്‌സി

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പിന്മാറില്ലെന്ന് പെപ്‌സി വ്യക്തമാക്കി. വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് ഐപിഎല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും പെപ്‌സി ഉടന്‍ പിന്മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിസിസിഐയുമായി ഇക്കാര്യത്തില്‍ യാതൊരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് പറഞ്ഞ പെപ്‌സി കമ്പനി വക്താവ്, ഇക്കാര്യത്തില്‍ കമ്പനി നിയമമനുസരിച്ച് കൂടുതല്‍ പ്രതികരിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ശ്രീ ‘ശാന്തന്‍’ ആയിരുന്നില്ല

കൊച്ചി: പണക്കൊഴുപ്പിന്റെ കളിയായി അധഃപതിച്ചിരിക്കുന്നു ഇന്ത്യന്‍ ക്രിക്കറ്റ്‌. പ്രത്യേകിച്ചും ഐപിഎല്‍ 20ട്വന്റി ടൂര്‍ണമെന്റ്‌. ഇന്ത്യന്‍ ജനത ഹോക്കിയില്‍നിന്നും വഴുതി വീണത്‌ ക്രിക്കറ്റ്‌ എന്ന മാസ്മരിക കളിയിലേക്കായിരുന്നു. ഇന്ത്യയുടെ സ്വന്തം കളി. ഹോക്കിയുടെ രാജാവ്‌ ധ്യാന്‍ചന്ദിന്റെ കാന്തം ഒളിപ്പിച്ച സ്റ്റിക്‌വര്‍ക്കിന്റെ അത്ഭുതകാഴ്ച കണ്ട്‌ ഹോക്കിയെ ആരാധിച്ചിരുന്ന ആ കാലഘട്ടത്തിലെ കായികപ്രേമികള്‍ കണ്‍മിഴിച്ചിരുന്നുപോയ കഥ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. കോടികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയില്‍, ഫുട്ബോളില്‍ ഇന്നും കരുത്തുറ്റ 11 പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം ക്രിക്കറ്റില്‍ 19 കാരനായ സഞ്ജുസാംസണ്‍ എന്ന [...]

ആസാദ്‌ റൗഫിനെ ചാമ്പ്യന്‍സ്‌ ട്രോഫിയില്‍നിന്ന്‌ പിന്‍വലിച്ചു

ന്യൂദല്‍ഹി: ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍നിന്നും പാക്‌ അമ്പയര്‍ ആസാദ്‌ റൗഫിനെ ഐസിസി പിന്‍വലിച്ചു. ഐപിഎല്ലിനോടുനബന്ധിച്ചുണ്ടായ ഒത്തുകളിയില്‍ പാക്‌ അമ്പയറുടെ പങ്ക്‌ അന്വേഷണവിധേയമായതിനെത്തുടര്‍ന്നാണ്‌ നടപടി. അമ്പയറിന്റെ നടപടികളെപ്പറ്റി മുംബൈ പോലീസ്‌ അന്വേഷിക്കുന്നു എന്ന മാധ്യമ വാര്‍ത്തകള്‍ ഐസിസിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു. ഐസിസി ചീഫ്‌ എക്സിക്യൂട്ടീവ്‌ ഡേവിഡ്‌ റിച്ചാര്‍ഡ്സണ്‍ ആണ്‌ ഇതറിയിച്ചത്‌. വാതു വയ്പ്പുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ശ്രീശാന്ത്‌, അജിത്‌ ചാന്ദില, അങ്കിത്‌ ചവാന്‍ എന്നിവരടങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ വിവാദമത്സരത്തിലെ അമ്പയര്‍മാരില്‍ ഒരാള്‍ ഇദ്ദേഹമായിരുന്നു. മറ്റൊരു കേസില്‍ മുംബൈ [...]

വാതുവെയ്പ്‌: ഉന്നതര്‍ പുറത്തെന്ന്‌ സൂചന

ന്യൂദല്‍ഹി: ഐപിഎല്‍ ഒത്തുകളിവിവാദം സംബന്ധിച്ച അന്വേഷണം ഉന്നതതലങ്ങളിലേക്ക്‌ വ്യാപിക്കുന്നു. ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട്‌ നടക്കുന്ന വാതുവെയ്പില്‍ പിടിയിലായ ശ്രീശാന്ത്‌ നിസാരനാണെന്നും വന്‍സ്രാവുകള്‍ പുറത്തുണ്ടെന്നും ഉള്ള തിരിച്ചറിവാണ്‌ ഇപ്പോള്‍ അന്വേഷണസംഘത്തിനുള്ളത്‌. അന്വേഷണം ബിസിസിഐ പ്രസിഡന്റിന്റെ മരുമകനിലേക്കും എത്തിയതോടെ ക്രിക്കറ്റ്‌ ആരാധകര്‍ അന്തംവിടുകയാണ്‌. ബിസിസിഐ പ്രസിഡന്റ്‌ എന്‍. ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ്‌ മെയപ്പനോട്‌ ക്രൈംബ്രാഞ്ചിന്‌ മുന്നില്‍ ഹാജരാകാന്‍ മുംബൈ പോലീസ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വൈകുന്നേരം വരെ ഗുരുനാഥ്‌ പോലീസിന്‌ മുമ്പില്‍ ഹാജരായിട്ടില്ല. ഇതുസംബന്ധിച്ച നിര്‍ദ്ദേശം ക്രൈംബ്രാഞ്ച്‌ ജോയിന്റ്‌ കമ്മീഷണര്‍ ഹിമാന്‍ഷു റോയിയാണ്‌ [...]

രാജവാഴ്ച

ന്യൂദല്‍ഹി: കോട്ലയില്‍ സൂര്യനുദിക്കാന്‍ റോയല്‍സ്‌ അനുവദിച്ചില്ല. നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സിനെ നാല്‌ വിക്കറ്റിന്‌ പരാജയപ്പെടുത്തി റോയല്‍സ്‌ രണ്ടാം ക്വാളിഫയറിന്‌ യോഗ്യത നേടി. ഇന്ന്‌ കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്താനായാല്‍ റോയല്‍സിന്‌ കലാശപ്പോരാട്ടത്തിന്‌ യോഗ്യത നേടാം. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത സണ്‍റൈസേഴ്സ്‌ ഏഴുവിക്കറ്റ്‌ നഷ്ടത്തില്‍ 132 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച റോയല്‍സ്‌ നാല്‌ പന്തുകള്‍ ശേഷിക്കെ 6 വിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അവസാന മത്സരത്തില്‍ കൊല്‍ക്കത്തയെ പരാജയപ്പെടുത്തി ബാംഗ്ലൂരിന്‌ മീതെ പറന്ന ഹൈദരാബാദ്‌ [...]

മൂളിപ്പാട്ടും പാടി മഞ്ഞക്കിളികള്‍

ന്യൂദല്‍ഹി: നീലപ്പടയുടെ ഓള്‍റൗണ്ട്‌ മികവിന്‌ മുകളിലൂടെ മൂളിപ്പാട്ടും പാടിയാണ്‌ മഞ്ഞക്കിളികള്‍ ഫൈനലിലേക്ക്‌ പറന്നെത്തിയത്‌. ഐപിഎല്‍ ന്റെ ചരിത്രത്തിലെ ആറ്‌ ഫൈനലുകളില്‍ അഞ്ചിലും ചെന്നൈക്ക്‌ ഇടം നേടാനായി എന്നത്‌ എതിരാളികളെപ്പോലും വിസ്മയിപ്പിക്കുന്നു. ടോസ്‌ നേടിയ മഹാരാജാക്കന്മാര്‍ ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 192 റണ്‍സ്‌ ചെന്നൈ അടിച്ചൂകൂട്ടിയപ്പോള്‍ തന്നെ മത്സരം പകുതി നീലപ്പടയുടെ കൈകളില്‍ നിന്നും വഴുതിയിരുന്നു. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച രോഹിത്‌ ശര്‍മയും കൂട്ടരും 18.4 ഓവറില്‍ 144 ന്‌ എല്ലാവരും പുറത്തായി. 48 റണ്‍സിന്റെ [...]

താരങ്ങളെ വാതുവയ്പ്പുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നു

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിക്കുന്നതിനായി താരങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായി വെളിപ്പെടുത്തല്‍. വാതുവെപ്പുകാര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്‌. ശ്രീശാന്ത്‌ അടക്കമുള്ള താരങ്ങള്‍ ഇവരുടെ വലയില്‍ വീണതിനെത്തുടര്‍ന്നാണ്‌ ഐപിഎല്ലിന്‌ നാണക്കേടുണ്ടാക്കിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്‌. അതിനിടെ ശ്രീശാന്തിന്റെ വിവാദ ഓവറില്‍ വാതുവെപ്പുകാര്‍ രണ്ടരക്കോടി രൂപ നേടിയതായാണ്‌ പോലീസ്‌ വെളിപ്പെടുത്തുന്നത്‌. മഹാരാഷ്ട്ര സ്വദേശിയായ റിയല്‍ എസ്റ്റേറ്റ്‌ വ്യവസായിയാണ്‌ ഒരോവറിനുള്ളില്‍ കോടികള്‍ കൊയ്തെടുത്തത്‌. ഇയാള്‍ മഹാരാഷ്ട്രയിലെ നിരവധി പദ്ധതികളില്‍ പണം മുടക്കിയിട്ടുള്ള വ്യക്തിയാണ്‌. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ കോടികളാണ്‌ അദ്ദേഹം നേടിയതെന്ന്‌ [...]

Copyright @ JANMABHUMI ONLINE 2011