കൊച്ചി: വെങ്ങോല സര്‍ക്കാര്‍ ആശുപത്രിയെ തരംതാഴ്ത്താന്‍ നീക്കം. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിലവാരത്തില്‍നിന്ന് പ്രാഥമികാരോഗ്യ കേന്ദ്രമാക്കി മാറ്റാനാണ് നീക്കം നടക്കുന്നത്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായ ഈ ആശുപത്രിയെ മോഡല്‍ ആശുപത്രിയാക്കി ഉയര്‍ത്തുമെന്ന് കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പി.കെ.ശ്രീമതി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ അതനുസരിച്ചുള്ള തുടര്‍ നടപടികള്‍ പിന്നീട് ഉണ്ടായില്ല. പ്രാഥമികാരോഗ്യ കേന്ദ്രമാക്കി തരംതാഴ്ത്തുന്നതിന്റെ ഭാഗമായി ആശുപത്രിയിലെ സ്റ്റാഫുകളുടെ എണ്ണം വെട്ടിക്കുറച്ച് തുടങ്ങി ഇവിടെനിന്നും മൂന്ന് സ്റ്റാഫിനെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടി പൂര്‍ത്തിയായി. എന്‍ആര്‍എച്ച് [...]
May 24 2013 | |
Read More »
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്ന മാലിന്യനീക്കം പുനരാരംഭിക്കണമെന്നും അത്താണി മാര്‍ക്കറ്റിലെ മാലിന്യ സംസ്ക്കരണപ്ലാന്റ് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും ആ്വശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമ്പാശ്ശേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 30ന് നെടുമ്പാശ്ശേരി പഞ്ചായത്തില്‍ ഹര്‍ത്താലും പഞ്ചായത്ത് ഓഫീസ് ഉപരോധവും നടത്തുമെന്ന് മേഖലാ ഭാരവാഹികള്‍ അറിയിച്ചു. മാലിന്യങ്ങള്‍ നീക്കുന്നതിന് വ്യാപാരികളില്‍നിന്നും വന്‍ തുക വാങ്ങിയിട്ടും നിസ്സാര കാര്യങ്ങളുടെ പേരില്‍ മാലിന്യനീക്കം തടസപ്പെടുത്തുന്ന പഞ്ചായത്തിന്റെ നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇതേസമയം അത്താണി ജംഗ്ഷനിലെ [...]
May 24 2013 | |
Read More »
ആലുവ: തിരക്കേറിയ സ്ഥലങ്ങളില്‍നിന്നും മോഷണം നടത്തിയതിന് ആലുവ കുട്ടമശ്ശേരി കരയില്‍ സമീറ മന്‍സിലില്‍ മുഹമ്മദ് മകന്‍ അഷ്‌റഫിനെ ആലുവ പോലീസ് പിടികൂടി. ഇന്നലെ രാവിലെ ആലുവ കെഎസ്‌ആര്‍ടിസി ബസ്സ്റ്റാന്റിന് മുന്‍വശം ബസ്സ്റ്റോപ്പില്‍ ബസ് കാത്തുനിന്ന യാത്രക്കാരന്റെ പണമടങ്ങിയ പേഴ്സും തുടര്‍ന്ന് വൈകിട്ട് ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നിരുന്ന ഒരു ഹിന്ദിക്കാരന്റെ പോക്കറ്റില്‍നിന്ന് മൊബെയില്‍ഫോണും മോഷ്ടിച്ചതായുള്ള പരാതിയെത്തുടര്‍ന്ന് ആലുവ എസ്‌ഐ പി.എ.ഫൈസലും സംഘവും നടത്തിയ തെരച്ചിലിലാണ് ഇയാളെ ആലുവ കെഎസ്‌ആര്‍ടിസി ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന [...]
May 24 2013 | |
Read More »
കോട്ടയം:എം.ജിസര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷകര്‍ക്ക് ജൂണ്‍ മാസം ഒന്നാം തീയതി വരെ എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ ഫീസ് ഒടുക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ ജൂണ്‍ മാസം മൂന്നാം തീയതി വൈകിട്ട് അഞ്ചു മണി വരെ സമര്‍പ്പിക്കാം. അപേക്ഷകളുടെ പ്രിന്റൗട്ട് ജൂണ്‍ അഞ്ചാം തീയതി വൈകുന്നേരം അഞ്ചുമണിക്കു മുന്‍പായി സര്‍വ്വകലാശാലയില്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷ സര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് ആപഌക്കേഷന്‍ നമ്പരും പാസ്‌വേര്‍ഡും ഉപയോഗിച്ച് തങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയിലെ വിവരങ്ങള്‍ അസ്സല്‍ [...]
May 24 2013 | |
Read More »
kottayam: നാലാം സെമസ്‌റര്‍ എം.എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 14ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ 29 വരെയും 50/ രൂപ പിഴയോടെ 30 വരെയും സ്വീകരിക്കും. മൂന്നാം സെമസ്‌റര്‍ എം.എസ് സി മോളിക്യുലാര്‍ ബയോളജി ആന്റ് ജെറ്റിക് എഞ്ചിനീയറിംഗ് ഡിഗ്രി പരീക്ഷകള്‍ ജൂണ്‍ 14ന് ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ 29 വരെയും 50/ രൂപ പിഴയോടെ 30 വരെയും സ്വീകരിക്കും.
May 24 2013 | |
Read More »
പാലാ: പദ്ധതിവിഹിതം പൂര്‍ണ്ണമായി വിനിയോഗിച്ച നഗരസഭയെന്ന ചരിത്രനേട്ടം സ്വന്തമാക്കി പാലാ നഗരസഭ. രണ്ടാമത് തവണയാണ് നഗരസഭ ഈ നേട്ടത്തിനര്‍ഹമാകുന്നത്. എസ്‌സി ഫണ്ട് ഉള്‍പ്പെടെ എല്ലാ തുകകളും അതതുമേഖലകളില്‍ തന്നെ പൂര്‍ണ്ണമായും ചെലവഴിച്ചും പന്ത്രണ്ടാം ധനകാര്യകമീഷന്‍ ഗ്രാന്റ്, ലോകബാങ്ക് ഫണ്ട്, റോഡ്-നോണ്‍റോഡ് ഫണ്ട് ഇവ നൂറുശതമാനവും ചെലവഴിച്ചുമാണ് നഗരസഭ ലക്ഷ്യം നേടിയതെന്ന് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷങ്ങളുടെ ഉദ്ഘടനം ഇന്ന് ഉച്ചയ്ക്ക് 1.30ന് മന്ത്രി കെ.എം.മാണി നിര്‍വ്വഹിക്കും. ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ [...]
May 24 2013 | |
Read More »
കോട്ടയം: തൊടിയിലെ മാവും ആ മാവിലെ തേനൂറുന്ന കിളിച്ചുണ്ടന്‍ മാമ്പഴവും അതെറിഞ്ഞുവീഴ്ത്തുന്ന ബാല്യകാലകുസൃതികളും മലയാളികളുടെ ഗൃഹാതുരത്വ ഓര്‍മ്മകളാണ്. ചൂടില്‍ വിയര്‍ക്കുന്ന കോട്ടയത്തിന് നാവില്‍ മാമ്പഴമധുരത്തിന്റെ കുളിരേകി മാമ്പഴങ്ങള്‍ വിരുന്നെത്തി. കോട്ടയം ബസേലിയസ് കോളേജില്‍ അഗ്രിഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാമ്പഴ തേന്‍മേള കൊടുചൂടിലും നഗരവാസികളുടെ മനസിന് കുളിരേകുന്നു. സ്വദേശി, വിദേശി ഭേദമെന്യേ മാമ്പഴങ്ങള്‍ മേളയിലുണ്ട്. തായ്‌ലന്റുകാരനായ കിയോ സൊവൊയിയും മധുരത്തിന്റെ രാജാവ് ഉത്തരേന്ത്യക്കാരന്‍ ഹിമാ പസന്തും മേള സന്ദര്‍ശിക്കുവാനെത്തുന്നവരുടെ ഇഷ്ടവിഭവമായി മാറിക്കഴിഞ്ഞു. വീടിന്റെ ടെറസില്‍ വളര്‍ത്തുവാനനുയോജ്യമായ കിയോ [...]
May 24 2013 | |
Read More »
പാലാ: പദ്ധതിവിഹിതം പൂര്‍ണ്ണമായി വിനിയോഗിച്ച നഗരസഭയെന്ന ചരിത്രനേട്ടം സ്വന്തമാക്കി പാലാ നഗരസഭ. രണ്ടാമത് തവണയാണ് നഗരസഭ ഈ നേട്ടത്തിനര്‍ഹമാകുന്നത്. എസ്‌സി ഫണ്ട് ഉള്‍പ്പെടെ എല്ലാ തുകകളും അതതുമേഖലകളില്‍ തന്നെ പൂര്‍ണ്ണമായും ചെലവഴിച്ചും പന്ത്രണ്ടാം ധനകാര്യകമീഷന്‍ ഗ്രാന്റ്, ലോകബാങ്ക് ഫണ്ട്, റോഡ്-നോണ്‍റോഡ് ഫണ്ട് ഇവ നൂറുശതമാനവും ചെലവഴിച്ചുമാണ് നഗരസഭ ലക്ഷ്യം നേടിയതെന്ന് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആഘോഷങ്ങളുടെ ഉദ്ഘടനം ഇന്ന് ഉച്ചയ്ക്ക് 1.30ന് മന്ത്രി കെ.എം.മാണി നിര്‍വ്വഹിക്കും. ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ [...]
May 24 2013 | |
Read More »
ചങ്ങനാശേരി: ആറന്മുള വിമാനത്താവളത്തിന്റെ പേരില്‍ വയലുകളും നീര്‍ത്തടങ്ങളും മണ്ണിട്ടുമൂടിയാല്‍ അത് കേരളത്തിന്റെ നാശത്തിനു വഴിവയ്ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഹരിദാസ് പറഞ്ഞു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് തമ്പി പട്ടശേരി നയിച്ച ആറന്മുള വിമാനത്താവളം പരിസ്ഥിതി സംരക്ഷണയാത്രയുടെ സമാപനസമ്മേളനം ചങ്ങനാശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകമംഗീകരിച്ചതാണ് ആറന്മുളയിലെ ഉതൃട്ടാതി ജലമേള. ഈ പദ്ധതി നടപ്പിലാക്കിയാല്‍ ജലമേള എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരങ്ങള്‍, കാവുകള്‍, മഠങ്ങള്‍ എന്നിവയെല്ലാം നശിപ്പിക്കപ്പെടാന്‍ പോകുകയാണ്. കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. [...]
May 24 2013 | |
Read More »
പൊന്‍കുന്നം: ചിറക്കടവ് സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കാനിരിക്കെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തില്‍ ഉള്‍പ്പെടെ ഭരണകക്ഷിക്കനുകൂലമായി ക്രമക്കേടുകള്‍ നടത്തുന്നതിനെപ്പറ്റി പരാതിയുയുരുന്നു. വ്യാഴാഴ്ച 5വരെ നിജപ്പെടുത്തിയിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് വിതരണം പിന്‍വാതിലിലൂടെ തുടരുവാന്‍ വേണ്ട ഒത്തുകളി വെളിച്ചത്തായത് ചില ഭരണകക്ഷി ഡയറക്ടര്‍മാരുടെ കാര്‍ഡ് വിതരണത്തിലൂടെയാണ്. ബിജെപി നേതൃത്വം നല്‍കുന്ന സഹകരണ ജനാധിപത്യസഖ്യത്തിന്റെ ഭാരവാഹികള്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് കാര്‍ഡ് വിതരണത്തില്‍ ക്രമക്കേട് നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 20ന് പരാതി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ഡ് വിതരണത്തിനുശേഷം നൂറുകണക്കിന് ഐഡന്റിറ്റി [...]
May 24 2013 | |
Read More »