കടല്‍ക്കൊല: ഇറ്റലി വഞ്ചന കാട്ടുന്നുവെന്ന് ബിജെപി
ന്യൂദല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റലി വഞ്ചന കാട്ടുന്നുവെന്ന് ബിജെപി. പ്രതികളായ ഇറ്റാലിയന്‍ സൈനികരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ ഇറ്റലി കാണിച്ച മനോഭാവത്തോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി.
അതേസമയം, കടല്‍ക്കൊലക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് ഇന്ത്യയുടെ വീഴചമൂലമാണെന്നും പ്രതികളായ ഇറ്റാലിയന്‍ സൈനികരെ ശിക്ഷിക്കാന്‍പോലും ഇന്ത്യയ്ക്കായില്ലയെന്നും ബോട്ടുടമ ഫ്രെഡി പറഞ്ഞു.
കേസ് നീട്ടിക്കൊണ്ട് പോയത് വലിയതെറ്റാന്നും കേസ് ഇല്ലാതാകാന്‍ തന്നെ ഇത് കാരണമാകുമെന്നും ഫ്രെഡി കൂട്ടിച്ചേര്‍ത്തു.
Short URL: http://www.janmabhumidaily.com/jnb/?p=101558
Posted by arun
on Mar 12 2013. Filed under BREAKING NEWS, DESHEEYAM.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry