ഇന്ത്യക്ക്‌ തോല്‍വി

സതാമ്പ്ടണ്‍: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്‌ ജയം. മഴയെത്തുടര്‍ന്ന്‌ 23 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഏഴ്‌ വിക്കറ്റിനാണ്‌ ടീം ഇന്ത്യയെ ഇംഗ്ലണ്ട്‌ പരാജയപ്പെടുത്തിയത്‌.ഇന്ത്യ ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച്‌ പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിലാണ്‌ ഇംഗ്ലണ്ട്‌ മറികടന്നത്‌.

ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ നായകന്‍ അലിസ്റ്റര്‍ കുക്ക്‌ ഫീല്‍ഡ്‌ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അധര്‍സെഞ്ച്വറി നേടിയ യുവതാരം രഹാനയുടെയും (54), സുരേഷ്‌ റെയ്നയുടെയും (40) മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തിലാണ്‌ ടീം ഇന്ത്യ മോശമല്ലാത്ത സ്കോര്‍ നേടിയത്‌. രഹാനയുമായി ചേര്‍ന്ന്‌ പാര്‍ഥ്വിവ്‌ പട്ടേല്‍ മികച്ച തുടക്കമാണ്‌ നല്‍കിയത്‌. ടിം ബ്രസ്നന്‍ എറിഞ്ഞ രണ്ടാം ഓവറില്‍ രണ്ട്‌ സിക്സും ഒരു ഫോറും നേടി 16 റണ്‍സാണ്‌ പാര്‍ഥ്വിവ്‌ കണ്ടെത്തി.18 പന്തില്‍ 28 റണ്‍സ്‌ നേടിയ പാര്‍ഥ്വിവിനെ ആന്‍ഡേഴ്സന്റെ ബൗളിംഗില്‍ കിസ്‌വെറ്റര്‍ പിടികൂടുകയായിരുന്നു. പിന്നീട്‌ വന്ന ദ്രാവിഡ്‌ 32 റണ്‍സെടുത്തു. ദ്രാവിഡും റെയ്നയുമൊഴികെയുള്ള മറ്റ്‌ മധ്യനിരബാറ്റ്സ്മാന്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയുകയായൊരുന്നു. എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ ടീം ഇന്ത്യ 187 റണ്‍സാണ്‌ എടുത്തത്‌.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്‌ വേണ്ടി നായകന്‍ അലിസ്റ്റര്‍ കുക്കാണ്‌ തിളങ്ങിയത്‌. 63 പന്തുകളില്‍ നിന്ന്‌ 80 റണ്‍സ്‌ എടുത്ത്‌ കുക്ക്‌ പുറത്താകാതെ നിന്നു. 31 പന്തില്‍ 46 റണ്‍സെടുത്ത ക്രെയ്ഗ്‌ കാസ്‌വെറ്ററുടെ പ്രകടനവും ഇംഗ്ലണ്ടിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി. ബെല്‍ 25ഉം ബൊപ്പാര 24ഉം റണ്‍സെടുത്തു.പട്ടേല്‍ ഒമ്പത്‌ റണ്‍സുമായി പുറത്താകാതെ നിന്നു. അഞ്ച്‌ മത്സര പരമ്പരയിലെ ആദ്യ മത്സരം മഴയെത്തുടര്‍ന്ന്‌ ഉപേക്ഷിച്ചിരുന്നു. മൂന്നാം ഏകദിനം സെപ്റ്റംബര്‍ ഒമ്പതിന്‌ ഓവലില്‍ നടക്കും.

Short URL: http://www.janmabhumidaily.com/jnb/?p=17993



Posted by admin on Sep 8 2011. Filed under KAYIKAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011