പകര്‍ച്ചപ്പനി : കൊല്ലത്ത് രണ്ട് പേര്‍ മരിച്ചു

കൊല്ലം: പനി ബാധിച്ച് സംസ്ഥാനത്തു രണ്ടു പേര്‍ മരിച്ചു. പത്തനാപുരം സ്വദേശി അനീഷ്, കൊല്ലം സ്വദേശി രവീന്ദ്രന്‍പിള്ള എന്നിവരാണു മരിച്ചത്. രവീന്ദ്രന്‍പിള്ളയുടെ മരണം എലിപ്പനി ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 20 ആയി. എലിപ്പനി ബാധിച്ച് 72 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. ഇതില്‍ നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. 22 പേര്‍ പകര്‍ച്ചപ്പനി ബാധിച്ചും ചികിത്സയിലാണ്.

മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത രോഗികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതുവരെയും ഇവിടെ പനി വാര്‍ഡുകള്‍ തുറന്നിട്ടില്ല. രണ്ട് ഡയാലിസിസ് യൂണിറ്റുകള്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു.

Short URL: http://www.janmabhumidaily.com/jnb/?p=22058



Posted by admin on Oct 1 2011. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011