നയന്‍സ്‌ ഹോക്കി: ഇന്ത്യക്ക്‌ സമനില

പെര്‍ത്ത്‌: ലാന്‍കോ ഇന്റര്‍നാഷണല്‍ സൂപ്പര്‍ സീരിസ്‌ നയന്‍സ്‌ ഹോക്കി രാജ്യാന്തര ടൂര്‍ണമെന്റിലെ പുരുഷവിഭാഗത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. കളിയുടെ ഭൂരിഭാഗവും മികച്ച പ്രകടനം ഇന്ത്യയാണ്‌ പുറത്തെടുത്തത്‌.
പാക്കിസ്ഥാന്റെ ഒരു പെനാലിറ്റി പരാജയപ്പെടുത്തിയ ഇന്ത്യ ഗോളിയുടെ മികവിലൂടെയാണ്‌ സമനില കൈവരിച്ചത്‌. രണ്ടാം പകുതിയില്‍ ഭരത്‌ ഛേത്രിക്കു പകരമായി ഇറങ്ങിയ ഗോള്‍ക്കീപ്പര്‍ ശ്രീജേഷ്‌ വസിം അഹമദ്‌ എടുത്ത പെനാലിറ്റി സേവ്‌ ചെയ്യുകയായിരുന്നു. കളിയുടെ 12-ാ‍ം മിനിറ്റില്‍ പാക്കിസ്ഥാന്‌ വസിം അഹമദിലൂടെതന്നെ ഗോള്‍ നേടി. ക്ലോസ്‌ റേഞ്ചില്‍നിന്നുള്ള ഷോട്ട്‌ ഗോളായി മാറുകയായിരുന്നു. പാക്കിസ്ഥാന്റെ മുന്‍തൂക്കം ഒരുമിനിറ്റിലധികം നീണ്ടുനിന്നില്ല. രവിപാല്‍ നേടിയ ഗോളിലൂടെ ഇന്ത്യ സമനില പിടിച്ചെടുത്തു. പാലിന്റെ ടൂര്‍ണമെന്റിലെ രണ്ടാം ഗോളാണിത്‌. ആദ്യദിനം ടൂര്‍ണമെന്റില്‍ ഇന്ത്യ ജയവും പരാജയവും നേരിട്ടിരുന്നു. വനിതകളുടെ മത്സരത്തില്‍ ജയിച്ചപ്പോള്‍ പുരുഷവിഭാഗത്തില്‍ ഇന്ത്യ പരാജയപ്പെടുകയാണ്‌ ഉണ്ടായത്‌.മലേഷ്യയെയാണ്‌ ഇന്ത്യന്‍ വനിതാ ടീം പരാജയപ്പെട്ടത്‌. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കാണ്‌ ഇന്ത്യ മലേഷ്യയെ പരാജയപ്പെടുത്തിയത്‌.പുരുഷവിഭാഗത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോടാണ്‌ പരാജയപ്പെട്ടത്‌. 3-6നാണ്‌ ഇന്ത്യയെ ന്യൂസിലാന്‍ഡ്‌ പരാജയപ്പെടുത്തിയത്‌

Short URL: http://www.janmabhumidaily.com/jnb/?p=25944



Posted by admin on Oct 21 2011. Filed under OTHER SPORTS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011