പൊതുശ്മശാനം എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിനെ മറ്റൊരു കുന്നുകരയാക്കരുത്‌: ബിജെപി

കൊച്ചി: അനുവദിച്ച പൊതുശ്മശാനം നടപ്പാക്കാതെ ജനങ്ങളെ പ്രകോപിപ്പിച്ച്‌ കുന്നുകര പഞ്ചായത്തില്‍ സംഭവിച്ചതുപോലെ പഞ്ചായത്താഫീസിന്‌ മുന്നില്‍ ശവസംസ്കാരം നടത്തിയ ഗതികേട്‌ എടയ്ക്കാട്ടുവയല്‍ പഞ്ചായത്തിലുണ്ടാക്കരുത്‌ എന്ന്‌ ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ്‌ പി.ജെ. തോമസ്‌ മുന്നറിയിപ്പുനല്‍കി.

എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ അനുവദിച്ച പൊതുശ്മശാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബിജെപി നടത്തിയ പഞ്ചായത്ത്‌ ഓഫീസ്‌ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ്‌ വി.എസ്‌. സത്യന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഉണ്ണി വല്ലയില്‍, ഷാജി കണ്ണന്‍കോട്ടില്‍, ഗ്രാമപഞ്ചായത്തംഗം എം. ആശിഷ്‌, നിയോജകമണ്ഡലം സെക്രട്ടറിമാരായ കെ.ആര്‍. രാജേഷ്‌, എം.എസ്‌. കൃഷ്ണകുമാര്‍, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി ഡാലി ദിനേശന്‍, മണ്ഡലം സെക്രട്ടറി ഷീജ, യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ്‌ ടി.കെ. പ്രശാന്ത്‌, കെ.കെ. ഉണ്ണികൃഷ്ണന്‍, ടി.പി. വേണു, പി.എസ്‌. റെജി എന്നിവര്‍ പ്രസംഗിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=25972



Posted by admin on Oct 21 2011. Filed under ERNAKULAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011