സാമൂഹ്യഐക്യദാര്‍ഢ്യപക്ഷാചരണം

അങ്കമാലി: അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ബ്ലോക്ക്‌ തല ഉദ്ഘാടനം അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി ആന്റണി നിര്‍വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി. ടി. പോള്‍ അദ്ധ്യക്ഷത വഹിച്ചു. വിജ്ഞാന മുന്നേറ്റത്തിലൂടെ അവസര മുന്നേറ്റത്തിലേക്ക്‌ എന്ന വിഷയത്തെ ആസ്പദമാക്കി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. പത്മരാജന്‍ ക്ലാസ്സ്‌ നയിച്ചു. മലയാറ്റൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധാകൃഷ്ണന്‍ ചെങ്ങാട്ട്‌, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ എം. ജെ. ജോമി, ഷേര്‍ളി ജോസ്‌, അഡ്വ. ബിന്‍സി പോള്‍, ബ്ലോക്ക്‌ വികസന സ്റ്റാന്‍ഡിംഗ്‌ ചെയര്‍പേഴ്സണ്‍ കുഞ്ഞമ്മ ജോര്‍ജ്‌, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ ടിനു തറയില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ സരിത സുനില്‍, കെ. എസ്‌. ദിലീപ്‌, ലൂസി വര്‍ഗീസ്‌, ഏല്യാക്കുട്ടി ആന്റണി, എം. ഒ. ജോര്‍ജ്‌, ചാക്കോ വര്‍ഗീസ്‌, കവിതാ സുരേഷ്‌ ബാബു, സജി ജോസഫ്‌, എം. ജി. ശശി, കെ. പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=26120



Posted by admin on Oct 22 2011. Filed under ERNAKULAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011