നാലാം അങ്കം ഇന്ന്‌

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട്‌ നാലാം ഏകദിന മത്സരം ഇന്ന്‌ നടക്കും. അഞ്ച്‌ മത്സരങ്ങളുടെ പരമ്പരയില്‍ 3-0 എന്ന നിലയില്‍ മുന്നിട്ടു നില്‍ക്കുന്ന ഇന്ത്യ മികച്ച ആത്മവിശ്വാസത്തോടെയാണ്‌ കളത്തിലിറങ്ങുന്നത്‌. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും മികവുകാട്ടുന്ന ആതിഥേയര്‍ കഴിഞ്ഞ മത്സരങ്ങളിലെല്ലാം സന്ദര്‍ശകരെ ബഹുദൂരം പിന്നിലാക്കിയിരുന്നു. മുന്‍നിരയുടെ ബാറ്റിംഗ്‌ മികവാണ്‌ ഇന്ത്യയുടെ കരുത്ത്‌. അതിനാല്‍ തുടക്കത്തില്‍തന്നെ ഇന്ത്യയുടെ വിക്കറ്റുകള്‍ വീഴ്ത്താനായിരിക്കും ഇംഗ്ലണ്ട്‌ ശ്രമിക്കുക. പരമ്പര നഷ്ടപ്പെട്ടുകഴിഞ്ഞ ഇംഗ്ലണ്ടിന്‌ ഇനിയുള്ളത്‌ അഭിമാനത്തിന്റെ പോരാട്ടമാണ്‌. വിജയം നേടിയില്ലെങ്കില്‍ ഇംഗ്ലണ്ടില്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞ ഇംഗ്ലണ്ടിന്റെ പതനമായിരിക്കും ഇന്ത്യയില്‍ അരങ്ങേറുക. റാങ്കിംഗ്‌ നിരയില്‍ മുന്നേറാന്‍ ഇന്ത്യക്ക്‌ ഈ പരമ്പര സഹായകമാകും. പരമ്പര ഇന്ത്യ 5-0 എന്ന നിലയില്‍ നേടുകയും ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയക്കുമുന്നില്‍ പരാജയപ്പെടുകയും ചെയ്താല്‍ ഇന്ത്യ വീണ്ടും മുന്നേറും.
അതിനാല്‍ മികച്ച പ്രകടനംതന്നെയാവും ധോണിയും കൂട്ടരും പുറത്തെടുക്കുക. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയം കണ്ടെത്തുക എളുപ്പമാവില്ലെന്ന്‌ ഇംഗ്ലണ്ട്‌ ക്യാപ്റ്റന്‍ കുക്ക്‌ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, ആശ്വാസ വിജയത്തിനായി ഇംഗ്ലണ്ട്‌ മികച്ച പ്രകടനം പുറത്തെടുക്കും.

Short URL: http://www.janmabhumidaily.com/jnb/?p=26234



Posted by admin on Oct 23 2011. Filed under CRICKET. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011