ട്വന്റി 20 ഇംഗ്ലണ്ടിന്‌

കൊല്‍ക്കത്ത: ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന്‌ 6 വിക്കറ്റ്‌ ജയം. ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യ നിര്‍ദ്ദിഷ്ട 20 ഓവറില്‍ 9 വിക്കറ്റ്‌ നഷ്ടത്തില്‍ 120 റണ്‍സെടുത്തു. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച ഇംഗ്ലണ്ട്‌ 18.4 ഓവറില്‍ 4 വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പരമ്പരയിലെ ഏക വിജയമാണ്‌ ഇന്നലെ കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട്‌ നേടിയത്‌. കെവിന്‍ പീറ്റേഴ്സണിന്റെ അര്‍ദ്ധ സെഞ്ച്വറിയാണ്‌ ഇംഗ്ലണ്ടിനെ വിജയത്തിലേക്ക്‌ നയിച്ചത്‌. 39 പന്തുകളില്‍നിന്ന്‌ 5 ബൗണ്ടറികളുടെയും 3 സിക്സറുകളുടെയും കരുത്തില്‍ 53 റണ്‍സാണ്‌ പീറ്റേഴ്സണ്‍ കൂട്ടിച്ചേര്‍ത്തത്‌. മിത്‌ പട്ടേല്‍ 21 റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി 7 പേര്‍ ബൗള്‍ ചെയ്തെങ്കിലും ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാനായില്ല.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ ധോണി ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മികച്ച തുടക്കം നല്‍കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക്‌ ആയില്ല. മൊത്തം സ്കോര്‍ അഞ്ച്‌ റണ്‍സ്‌ ആയിരിക്കേ തന്നെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പുറത്തായി. ഇന്നിംഗ്സ്‌ ഓപ്പണ്‍ ചെയ്ത ഉത്തപ്പ ഒരു റണ്‍സിനും രഹാനെ റണ്‍സണ്‍നും എടുക്കാതെയുമാണ്‌ പുറത്തായത്‌.

പിന്നീട്‌ സുരേഷ്‌ റെയ്നയും വിരാട്‌ കോഹ്ലിയും ചേര്‍ന്നാണ്‌ പൊരുതിയത്‌. എന്നാല്‍ കോഹ്ലി 15 റണ്‍സ്‌ മാത്രമെടുത്ത്‌ പുറത്തായത്‌ വീണ്ടും തിരിച്ചടിയായി. റെയ്ന 29 പന്തുകളില്‍ നിന്ന്‌ രണ്ട്‌ സിക്സറുകളും നാല്‌ ബൗണ്ടറികളും ഉള്‍പ്പടെ 39 റണ്‍സ്‌ എടുത്തു. ധോണി 26 പന്തുകളില്‍ നിന്ന്‌ ഒരു സിക്സര്‍ ഉള്‍പ്പടെ 21 റണ്‍സ്‌ എടുത്തു. അശ്വിന്‍ 11 പന്തുകളില്‍ നിന്ന്‌ മൂന്ന്‌ ബൗണ്ടറികള്‍ ഉള്‍പ്പടെ 17 റണ്‍സ്‌ നേടി.
ഇംഗ്ലണ്ടിനുവേണ്ടി ഫിന്‍ 3 വിക്കറ്റ്‌ വീഴ്ത്തി.

Short URL: http://www.janmabhumidaily.com/jnb/?p=27051



Posted by admin on Oct 29 2011. Filed under KAYIKAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011