ഗണേഷിനും ജോര്‍ജിനുമെതിരെയുള്ള പ്രതിഷേധം തുടരും – വി.എസ്
തിരുവനന്തപുരം: മന്ത്രി ഗണേഷ്‌കുമാറിന്റെയും ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെയും പത്തനാപുരം പ്രസംഗത്തില്‍ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. സഭയോട് മാപ്പു പറഞ്ഞാല്‍ പ്രശ്‌നം തീര്‍ക്കാമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയെങ്കിലും ജോര്‍ജ്ജ് അംഗീകരിച്ചില്ലെന്നും വി.എസ് വ്യക്തമാക്കി.
ഖേദപ്രകടനം നടത്തില്ലെന്ന പി.സി. ജോര്‍ജിന്റെ നിലപാട് പ്രതിഷേധാര്‍ഹമെന്നും വി.എസ്. അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഖേദപ്രകടനം നടത്തിയാല്‍ സഭാ നടപടികളില്‍ സഹകരിക്കാമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എ.കെ. ബാലനെ ജാതിപ്പേര് വിളിച്ചതും വനിത വാച്ച് ആന്‍ഡ് വാര്‍ഡനെ അപമാനിച്ചതും സ്പീക്കറുടെ റൂളിങ് ധിക്കരിച്ചതും തെറ്റാണ്. ഇതിനെതിരേ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു സ്പീക്കര്‍ പറഞ്ഞിട്ടും ജോര്‍ജ് വഴങ്ങിയില്ല. സ്പീക്കറുടെ റൂളിങ് ധിക്കരിച്ചതിനു രണ്ടു പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
Short URL: http://www.janmabhumidaily.com/jnb/?p=27911