പെട്രോള്‍ വില വര്‍ദ്ധന: ബി.ജെ.പി റോഡ് ഉപരോധിക്കും

കൊച്ചി: പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബി.ജെ.പി റോഡ് ഉപരോധിക്കും. ചൊവ്വാഴ്ചയാണ് റോഡ് ഉപരോധിക്കുക. നവംബര്‍ 18ന് യു.പി.എ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എം.പിമാരുടെ വസതികളിലേക്കു പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ അറിയിച്ചു.

ഡീസലിന്റേയും പാചകവാതകത്തിന്റേയും വിലനിയന്ത്രണം നീക്കാനുള്ള നടപടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.

Short URL: http://www.janmabhumidaily.com/jnb/?p=28366



Posted by admin on Nov 5 2011. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011