ശശീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന് മൊഴി

പാലക്കാട്‌: മലബാര്‍ സിമന്റ്‌സിലെ മുന്‍ സെക്രട്ടറി ശശീന്ദ്രനെ, വ്യവസായിയായ ചാക്ക്‌ രാധാകൃഷ്‌ണന്‍ എന്ന വി.എം രാധാകൃഷ്‌ണന്‍ ഭീഷണിപ്പെടുത്തിയെന്ന്‌ കേസ്‌ അന്വേഷിച്ചിരുന്ന വിജിലന്‍സ്‌ ഡിവൈ എസ്‌.പി സെയ്ഫുള്ള സെയ്‌ദ്‌ മൊഴി നല്‍കി.

ജീവനു ഭീഷണിയുള്ളതായ ശശീന്ദ്രന്‍ തന്നെയാണു സഫിയുള്ളയോടു പറഞ്ഞത്. വ്യവസായി വി.എം. രാധാകൃഷ്ണന്‍ തന്നെ കുടുംബത്തോടെ കൊന്നുകളയുമെന്നു ഭയപ്പെടുത്തിയതായി ശശീന്ദ്രന്‍ പറഞ്ഞുവെന്നും സഫിയുള്ള മൊഴി നല്‍കി. ലബാര്‍ സിമന്റ്‌സിലെ അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ചു കേസുകളാണു വിജിലന്‍സ് അന്വേഷിക്കുന്നത്.

അഞ്ചു കേസുകളിലും പ്രധാന സാക്ഷി ഓഡിറ്ററും സെക്രട്ടറിയുമായ ശശീന്ദ്രനാണ്. ശശീന്ദ്രന്‍ ഇതുമായി ബന്ധപ്പെട്ട വിശദമായ മൊഴികള്‍ വിജിലന്‍സിനു നല്‍കിയിരുന്നു. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണു സഫിയുള്ളയോടു ശശീന്ദ്രന്‍ ജീവനു ഭീഷണിയുള്ളതായ പറഞ്ഞത്.

രാവിലെ കസബ എസ്‌ഐ ആയിരുന്ന കുമാരനില്‍ നിന്നും സംഘം മൊഴിയെടുത്തിരുന്നു. ശശീന്ദ്രന്റെ മരണവാര്‍ത്ത അറിഞ്ഞ്‌ ആദ്യം സംഭവസ്ഥലത്ത്‌ എത്തിയ കുമാരന്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന ആരോപണം ഉയര്‍ന്നിരുന്നു. ചോദ്യം ചെയ്യല്‍ അഞ്ചു മണിക്കൂര്‍ നീണ്ടു. കേസന്വേഷണത്തില്‍ ലോക്കല്‍ പോലീസിനു പാളിച്ചകള്‍ സംഭവിച്ചുവെന്നു ചോദ്യം ചെയ്യലില്‍ മനസിലായതായി സൂചന.

സംഭവത്തിനു ശേഷം മൂന്നു ദിവസം കഴിഞ്ഞാണു വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തിയത്.

Short URL: http://www.janmabhumidaily.com/jnb/?p=287



Posted by admin on Jun 16 2011. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011