തടിലോറിയും കാറും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക്‌ പരിക്ക്‌

കറുകച്ചാല്‍: തടികയറ്റി വന്ന ലോറിയും മാരുതി ഇന്‍ഡിഗോ കാറും കൂട്ടിയിടിട്ട്‌ കാര്‍ യാത്രക്കാരായ ദമ്പതികള്‍ക്കും ലോറിയുടെ മുകളില്‍ നിന്നും തെറിച്ചുവീണയാള്‍ക്കും പരിക്കുപറ്റി. ഇന്നലെ രാവിലെ ൧൧.൩൦ നാണ്‌ സംഭവം. ൧൨-ാം മൈയിലിനു സമീപം ചേര്‍ക്കോട്ടുപടിയിലാണ്‌ അപകടമുണ്ടായത്‌. മുണ്ടക്കയം-പുഞ്ചവയല്‍ മാടക്കല്‍ വി.ജെ.ജോസഫ്‌ (ഷാജി-൪൧) ഭാര്യ ബിന്‍സി ഇവരുടെ എട്ടും, നാലും വയസ്സുള്ള രണ്ട്‌ ആണ്‍കുട്ടികള്‍ എന്നിവരാണ്‌ കാറില്‍ ഉണ്ടായിരുന്നത്‌ പുളിക്കുന്നിലുള്ള ഭാര്യ വീട്ടില്‍ പോയിട്ട്‌ മുണ്ടക്കയത്തേക്കു പോകുംവഴി എതിരേവന്ന തടിലോറി ഓട്ടോറിഷായേ മറികടന്ന്‌ നിയന്ത്രണം വിട്ട്‌ കാറില്‍ വന്നിടിക്കുകയായിരുന്നു. കാര്‍ നിശ്ശേഷം തകര്‍ന്നു കാര്‍ഡ ഓടിച്ചിരുന്ന ഷാജിക്കും ഭാര്യക്കും പരിക്കുപറ്റി ഇവരെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ക്ക്‌ പരിക്കുപറ്റാതെ അതിശയകരമായി രക്ഷപ്പെട്ടു. ലോറിയില്‍ അടിക്കിയിരുന്ന തടി പുറത്തേക്ക്‌ തള്ളി നിന്നതാണ്‌ അപകടം ഉണ്ടാകാന്‍ കാരണം. ലോറിയുടെ പുറത്ത്‌ ൩ തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും തെറിച്ചുവീണെങ്കിലും വെള്ളാവൂറ്‍ പായിക്കുഴി ഭാഗത്ത്‌ പ്രശാന്ത്‌ (൨൮) ന്‌ നിസ്സാരപരിക്കുപറ്റി. ഇയാളെയും കറുകച്ചാല്‍ സ്വകാര്യ ആശുപത്രിയിലാക്കി. ഈ ഭാഗത്ത്‌ ഇറക്കവും കൊടുംവളവുമാകയാല്‍ അധിവേഗതത്തില്‍ പാഞ്ഞുവരുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുകപതിവാണ്‌. ഈ ഭാഗത്ത്‌ ൨൦ ഓളം വാഹനഅപകടങ്ങള്‍ ഉണ്ടാകുകയും ഇതില്‍ നാലു ജീവന്‍ പൊലിയുകയും ചെയ്തിട്ടുണ്ടെന്നും ഈ ഭാഗത്ത്‌ രണ്ടു ബമ്പുകള്‍ സ്ഥാപിച്ചാല്‍ അപകടം ഒഴിവാക്കാന്‍ കഴിയുമെന്നും സമീപവാസി മടുക്കക്കല്‍ ബിജു ജോസഫ്‌ പറഞ്ഞു.

Short URL: http://www.janmabhumidaily.com/jnb/?p=30651



Posted by Kottayam on Nov 19 2011. Filed under KOTTAYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011