അടിയന്തിര നിയമസഭാസമ്മേളനം വിളിക്കണമെന്ന് സി.പി.എം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന്‌ നിയമസഭയുടെ അടിയന്തര സമ്മേളനം വിളിക്കണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയം അതീവ ഗൗരവത്തോടെ കാണണമെന്നും സി.പി.എം ആവശ്യപ്പെട്ടു.

ശക്തമായ ഭൂചലനം മുല്ലപ്പെരിയാറിന്റെ തകര്‍ച്ചയിലേക്കും അതുവഴി ജനലക്ഷങ്ങളുടെ ജീവിതവും തകരുമെന്ന്‌ ഓര്‍ക്കണം. ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ട മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ പോലും ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല ജനങ്ങള്‍ ആശങ്കയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ അത്‌ പരിഹരിക്കുന്നതിന്‌ പകരം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറായത്‌ അങ്ങേയറ്റം അപലപനീയമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മന്ത്രിമാരുടെ വൈകാരിക പ്രകടനമല്ല ക്രിയാത്മകമായ നടപടിയാണ്‌ ഉണ്ടാകേണ്ടത്. കേരളത്തിന്‌ സുരക്ഷയും തമിഴ്‌നാടിന്‌ വെള്ളവും എന്നതാവണം സര്‍ക്കാര്‍ നിലപാട്‌ എന്നും സിപിഎം ആവശ്യപ്പെട്ടു.

Short URL: http://www.janmabhumidaily.com/jnb/?p=31987



Posted by admin on Nov 29 2011. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011