2ജി സ്പെക്ട്രം: മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ സി.ബി.ഐ മൂന്നാം കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ച്‌ കോര്‍പ്പറേറ്റ്‌ മേധാവികളും എസാര്‍, ലൂപ്‌ എന്നീ രണ്ട്‌ കമ്പനികളുമാണ്‌ മൂന്നാം കുറ്റപത്രത്തിലുള്ളത്‌. എസാര്‍ ഗ്രൂപ്പ്‌ വൈസ്‌ ചെയര്‍മാന്‍ രവി റൂയിയ, ഡയറക്ടര്‍ അന്‍ഷുമാന്‍ റൂയിയ, ലൂപ്‌ ടെലികോം പ്രമോട്ടര്‍മാരായ ഐ.പി.ഖൈതാന്‍, കിരണ്‍ ഖൈതാന്‍, എസാര്‍ ടെലികമ്മ്യൂണിക്കേഷന്‍ സി.ഇ.ഒ വികാസ്‌ സരഫ്‌ എന്നിവരാണ്‌ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍.

വഞ്ചനാക്കുറ്റം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. എസാര്‍ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ലൂപ് ടെലികോം. 2008ല്‍ എസാര്‍ ഗ്രൂപ്പ് ലൂപ് ടെലികോമിനെ ഉപയോഗിച്ച് അധിക സ്പെക്ട്രം ലൈസന്‍സ് കൈക്കലാക്കിയതായി കുറ്റപത്രം പറയുന്നു. 21 സര്‍ക്കിളുകളില്‍ ലൂപിന് ഏകദേശം 1450 കോടി രൂപയ്ക്ക് അന്നത്തെ ടെലികോം മന്ത്രിയായിരുന്ന എ.രാജ അനധികൃതമായി ലൈസന്‍സ് നല്‍കിയത്.

നേരത്തെ സമര്‍പ്പിച്ച രണ്ടു കുറ്റപത്രങ്ങളില്‍ 17 പ്രതികളാണുള്ളത്. ഇതില്‍ 14 വ്യക്തികളും മൂന്നു കമ്പനികളും ഉള്‍പ്പെടും.

Short URL: http://www.janmabhumidaily.com/jnb/?p=34220



Posted by admin on Dec 12 2011. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011