കൂത്തമ്പലത്തിലെ തീപിടിത്തം: സ്ഫോടക വസ്‌തുക്കള്‍ കണ്ടെത്തി

തൃശൂര്‍: രാമനിലയം വളപ്പില്‍ കത്തിനശിച്ച കൂത്തമ്പലത്തില്‍ നിന്ന്‌ വെടിമരുന്നുള്‍പ്പടെയുള്‍പ്പടെയുള്ള സ്ഫോടക വസ്‌തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇതോടെ നിര്‍മാണത്തിലിരുന്ന കൂത്തമ്പലം കത്തിനശിച്ചതിനു പിന്നില്‍ വന്‍ അട്ടിമറിയാണെന്ന കാര്യം കൂടുതല്‍ ഉറപ്പായി.

ഫോറന്‍സിക്‌ വിഭാഗം നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. കൂത്തമ്പലത്തിന്റെ തൂണുകള്‍ക്ക്‌ താഴെ നിന്നുമാണ്‌ സ്ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയത്‌. ഇതിന്റെ സാമ്പിളുകള്‍ ഫോറന്‍സിക്‌ വിദഗ്ദ്ധര്‍ ശേഖരിച്ച്‌ പരിശോധന നടത്തിയശേഷം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കൈമാറും. പ്രദേശങ്ങളില്‍ വെടിമരുന്നിന്റെ രൂക്ഷഗഗന്ധം ഉണ്ടായിരുന്നതായും ഫോറന്‍സിക്‌ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ടൂറിസം വകുപ്പിന്‌ വേണ്ടി കണ്‍സ്‌ട്രക്ഷന്‍ കോര്‍പ്പറേഷന്‍ 10000 ചതുരശ്ര അടിയോളം വലുപ്പത്തില്‍ നിര്‍മിക്കുന്ന കൂത്തമ്പലത്തിനാണ്‌ തിങ്കളാഴ്ച പുലര്‍ച്ചെ തീപിടിച്ചത്‌. ഇടക്കാലത്ത്‌ സ്‌തംഭിച്ച ജോലികള്‍ പുനരാരംഭിക്കാന്‍ ഇരിക്കെയാണ്‌ അഗ്‌നിബാധ ഉണ്ടായത്‌. ഇത്‌ ദുരൂഹത വര്‍ദ്ധിപ്പിച്ചിരുന്നു. തീ ആളിപ്പടര്‍ന്ന്‌ കത്താന്‍ വേണ്ടിയാകാം വെടിമരുന്ന്‌ ഉള്‍പ്പെടെയുള്ള സ്ഫോടകവസ്‌തുക്കള്‍ ഉപയോഗിച്ചതെന്ന്‌ പൊലീസ്‌ സംശയിക്കുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=34306



Posted by admin on Dec 13 2011. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011