ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി 217 പേരെ കാണാതായി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജാവ ദ്വീപിനു സമീപം അനധികൃത കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 217 പേരെ കാണാതായി. ബോട്ടില്‍ 250 പേരുണ്ടായിരുന്നു. ഇതില്‍ 33 പേരെ രക്ഷപ്പെടുത്തി. പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടകാരണമെന്നു പോലീസ് അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ശക്തമായ തിരമാലയില്‍ ബോട്ട് തകരുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍, ടര്‍ക്കി, ഇറാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു ബോട്ടില്‍ ഉണ്ടായിരുന്നത്. ഓസ്ട്രേലിയ ലക്ഷ്യം വച്ചായിരുന്നു യാത്ര.

തടി കൊണ്ട്‌ നിര്‍മ്മിച്ച ബോട്ടില്‍ ഉള്‍കൊള്ളാന്‍ കഴിയുന്നതില്‍ കൂടുതല്‍ പേര്‍ കയറിയതാണ്‌ അപകടകാരണമെന്ന്‌ പറയുന്നു. ഇതില്‍ 100 പേര്‍ക്ക്‌ മാത്രമേ കയറാന്‍ പറ്റുമായിരുന്നുള്ളൂ.

Short URL: http://www.janmabhumidaily.com/jnb/?p=35118



Posted by admin on Dec 18 2011. Filed under BREAKING NEWS, VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011