കോഹ്ലി തിളങ്ങി


കാന്‍ബറ: ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ്‌ പരമ്പരയ്ക്ക്‌ മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ടീം ഇന്ത്യയുടെ വിരാട്‌ കോഹ്ലിക്ക്‌ അര്‍ദ്ധ സെഞ്ച്വറി. ക്രിക്കറ്റ്‌ ഓസ്ട്രേലിയ ചെയര്‍മാന്‍സ്‌ ഇലവനെതിരെയുള്ള മത്സരത്തില്‍ ഒന്നാം ദിവസം ടീം ഇന്ത്യ നാല്‌ വിക്കറ്റുകളുടെ നഷ്ടത്തില്‍ 162 റണ്‍സ്‌ എടുത്തു. ടോസ്‌ നേടിയ ഇന്ത്യ ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ഓപ്പണിംഗ്‌ കണ്ടെത്താന്‍ ഇന്ത്യക്ക്‌ കഴിഞ്ഞില്ല. സ്കോര്‍ 20-ല്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ ഓപ്പണിംഗ്‌ ജോഡിയെ ചെയര്‍മാന്‍സ്‌ ഇലവന്‍ പിരിച്ചു. 12 റണ്‍സെടുത്ത വീരേണ്ടര്‍ സെവാഗാണ്‌ ആദ്യം പുറത്തായത്‌. തുടര്‍ന്നെത്തിയ രഹാനയ്ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. സ്കോര്‍ 52-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത രഹാനയും പുറത്തായി. അതുവരെ ഒരുവശം കാത്തുനിന്ന ഗൗതം ഗംഭീര്‍ പിന്നീട്‌ മുട്ടുകുത്തി. 24 റണ്‍സാണ്‌ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. വി.വി.എസ്‌. ലക്ഷ്മണും തിളങ്ങാനായില്ല. 15 റണ്‍സ്‌ മാത്രമാണ്‌ ലക്ഷ്മണ്‍ കണ്ടെത്തിയത്‌. മധ്യനിരയില്‍ മികച്ച പ്രകടനത്തിന്റെ കെട്ടഴിച്ച വിരാട്‌ കോഹ്ലിയും രോഹിത്‌ ശര്‍മ്മയും ചേര്‍ന്നാണ്‌ ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തിയത്‌. അര്‍ദ്ധ സെഞ്ച്വറിനേടിയ കോഹ്ലി ഇന്ത്യയുടെ സ്കോര്‍ മെച്ചപ്പെട്ട നിലയിലാക്കി. ആദ്യ ദിവസം മത്സരം അവസാനിപ്പിക്കുമ്പോള്‍ വിരാട്‌ കോഹ്ലിയും (55), രോഹിത്‌ ശര്‍മ്മയുമാണ്‌ (38) ക്രീസില്‍. 93 പന്തുകളില്‍ നിന്ന്‌ 10 ബൗണ്ടറികള്‍ ഉള്‍പ്പടെയാണ്‌ വിരാട്‌ കോഹ്ലി 55 റണ്‍സ്‌ എടുത്തത്‌. മഴമൂലം മത്സരത്തിന്റെ 2 മണിക്കൂര്‍ 40 മിനിറ്റ്‌ നഷ്ടപ്പെട്ടു.

Short URL: http://www.janmabhumidaily.com/jnb/?p=35369



Posted by admin on Dec 20 2011. Filed under CRICKET, KAYIKAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011