മുന്‍ മിസ്‌ വെനസ്വേല അന്തരിച്ചു

കാരാക്കസ്‌: മുന്‍ മിസ്‌ വെനസ്വേലയും ടെലിവിഷന്‍ അവതാരകയുമായ ഇവ എക്വാല്‍ (28) അന്തരിച്ചു. സ്‌തനാര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഹൂസ്റ്റണിലെ ആശുപത്രിയില്‍ വച്ചായിരുന്നു ഇവരുടെ അന്ത്യം. റേഡിയോ നിര്‍മാതാവ്‌ ജോണ്‍ ഫാബിയോ ആണു ഭര്‍ത്താവ്‌. ഇവര്‍ക്ക്‌ രണ്ടു വയസ്‌ പ്രായമുള്ള മകളുണ്ട്‌.

2000ല്‍ പതിനേഴാം വയസിലാണ്‌ എക്വാല്‍ മിസ്‌ വെനസ്വേലയായി തെരഞ്ഞെടുക്കപ്പെട്ടത്‌. തൊട്ടടുത്ത വര്‍ഷം മിസ്‌ യൂണിവേഴ്‌സ്‌ മത്സരത്തില്‍ തേര്‍ഡ്‌ റണ്ണര്‍ അപ്പ്‌ ആയിരുന്നു. തന്റെ രോഗത്ത കുറിച്ച്‌ വിശദീകരിക്കുന്ന ഫ്യൂറോ ഡി ഫോകോ(ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ ) എന്ന പുസ്‌തകവും ഇവര്‍ രചിച്ചിട്ടുണ്ട്‌.

Short URL: http://www.janmabhumidaily.com/jnb/?p=35380



Posted by admin on Dec 20 2011. Filed under BREAKING NEWS, VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011