മുല്ലപ്പെരിയര്‍: ആ‍ന്റണി പ്രധാനമന്ത്രിയെ കണ്ടു

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നവുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്‌ പ്രതിരോധ മന്ത്രി എ.കെ. ആന്റണി പ്രധാനമന്ത്രിയോട്‌ അഭ്യര്‍ത്ഥിച്ചു.

പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ നേരിട്ട്‌ കണ്ടാണ്‌ മുല്ലപ്പെരിയാര്‍ വിഷയം ആന്റണി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയത്‌. രണ്ട്‌ സംസ്ഥാനങ്ങളിലും സംഘര്‍ഷാവസ്ഥ കൂടിവരികയാണെന്നും ആന്റണി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഇത് പരിഹരിക്കാന്‍ രണ്ട് സംസ്ഥാനങ്ങളുടെയും യോഗം അടിയന്തിരമായി വിളിക്കണമെന്നും ആന്റണി അഭ്യര്‍ത്ഥിച്ചു.

അതേസമയം, തമിഴ്‌നാട്ടില്‍ നിന്നുള്ള ഡിഎംകെ എം.പി.മാരും പ്രധാനമന്ത്രിയെ കണ്ടു. മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേരളത്തിന്റെ ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന്‌ ആരോപിച്ചാണ്‌ ടി.ആര്‍. ബാലുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കണ്ടത്‌.

Short URL: http://www.janmabhumidaily.com/jnb/?p=35623



Posted by admin on Dec 22 2011. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011