ഇറാഖില്‍ സ്ഫോടന പരമ്പര: 57 മരണം

ബാഗ്‌ദാദ്‌: ഇറാഖിലുണ്ടായ സ്ഫോടന പരമ്പരയില്‍ 57 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. അല്‍ അമല്‍, കരഡ എന്നിവിടങ്ങളിലും സ്ഫോടനം റിപ്പോര്‍ട്ട് ചെയ്തു. റോഡരുകില്‍ സ്ഥാപിച്ച ബോംബുകള്‍ പൊട്ടിയാണ്‌ അപകടം നടന്നത്‌.

കിഴക്കന്‍ ബാഗ്‌ദാദിന്‌ സമീപത്തുള്ള കാറഡയിലാണ്‌ രണ്ടാമത്തെ സ്ഫോടനം ഉണ്ടായത്‌. മരണസാധ്യത ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഇറാഖില്‍ രാഷ്ട്രീയ അസ്ഥിരത നിലനില്‍ക്കുന്ന സാഹചര്യത്തിലാണു സ്ഫോടന പരമ്പര. അധികാര തര്‍ക്കത്തെച്ചൊല്ലി ഷിയാ, സുന്നി നേതാക്കള്‍ തമ്മില്‍ തര്‍ക്കം തുടരുകയാണ്.

Short URL: http://www.janmabhumidaily.com/jnb/?p=35684



Posted by admin on Dec 22 2011. Filed under BREAKING NEWS, VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011