ദല്‍ഹിയില്‍ രണ്ടു ബബര്‍ ഖല്‍സ ഭീകരര്‍ പിടിയില്‍

ന്യൂദല്‍ഹി: വടക്കു പടിഞ്ഞാറന്‍ ദല്‍ഹിയില്‍ നിന്നു രണ്ടു ബബര്‍ ഖല്‍സ ഭീകരരെ അറസ്റ്റ് ചെയ്തു. സര്‍വ്പ്രീത്, ജസ് വിന്ദര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൂന്നു രാഷ്ട്രീയ-മത നേതാക്കളെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് അറിയിച്ചു.

ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘമാണ് ഷാലിമാര്‍ ബാഗില്‍ നിന്നും ഇവരെ പിടികൂടിയത്. നിരോധിത ഭീകര സംഘടനയായ ലഷ്ക്കര്‍ തോയ്ബയുമായി ചേര്‍ന്ന്‌ ആക്രമണം നടത്തുന്നതിനായി ബാബര്‍ ഖല്‍സ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=35788



Posted by admin on Dec 23 2011. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011