ഹസാരെയ്ക്ക് ആസാദ് മൈതാനം അനുവദിച്ചില്ല

മുംബൈ: മുംബൈയിലെ ആസാദ് മൈതാനത്ത് അണ്ണ ഹസാരെയ്ക്ക് നിരാഹാര സമരം നടത്താന്‍ മഹരാഷ്ട്ര സ്പോര്‍ട്സ് വകുപ്പ് അനുമതി നിഷേധിച്ചു. ആസാദ് മൈതാനത്തു നിരാഹാര സത്യാഗ്രഹം നടത്തണമെങ്കില്‍ സ്പോര്‍ട്സ് വകുപ്പിന്റെ അനുവാദം വേണമെന്നു മുംബൈ പോലീസ് വ്യക്തമാക്കിയിരുന്നു.

സത്യഗ്രഹം നടത്താന്‍ ആദ്യം ഉദ്ദേശിച്ചിരുന്ന എംഎംആര്‍ഡിഎ മൈതാനത്തിന് ദിവസ വാടകയായി 3.77 ലക്ഷം രൂപയാണ് അധികാരികള്‍ ചോദിച്ചത്. മുന്‍കൂറായി 19 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ സത്യഗ്രഹം എവിടെ നടത്തുമെന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

തന്റെ നിരാഹാര സത്യഗ്രഹം തടയാന്‍ അധികാരികള്‍ ശ്രമിക്കുകയാണെന്ന് അണ്ണ ഹസാരെ കുറ്റപ്പെടുത്തി. ദല്‍ഹിയില്‍ ചെയ്തതു പോലെ ഇവിടെയും തടസങ്ങള്‍ സൃഷ്ടിക്കുകയാണ്. എന്നാല്‍ തന്റെ നിരാഹാര സത്യാഗ്രഹം തടയാന്‍ ആര്‍ക്കും കഴിയില്ല. ജയിലില്‍ ഒരുപാട് സ്ഥലമുണ്ട്. എങ്ങും സ്ഥലം കിട്ടിയില്ലെങ്കില്‍ ജയിലില്‍ നിരാഹാരം തുടങ്ങുമെന്നും അണ്ണ പ്രതികരിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=35791



Posted by admin on Dec 23 2011. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011