തീവ്രവാദ പരാമര്‍ശം: നഗരസഭയ്ക്കെതിരെ പഞ്ചായത്ത് ഹൈക്കോടതിയെ സമീപിക്കുന്നു
തിരുവനന്തപുരം: വിളപ്പില്‍ശാലയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട സമരത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് തിരുവനന്തപുരം നഗരസഭയുടെ പരാമര്‍ശത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ വിളപ്പില്‍ശാല പഞ്ചായത്ത് തീരുമാനിച്ചു. പഞ്ചായത്തിന്റെ അടിയന്തര യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്..
സമരക്കാര്‍ക്കിടയില്‍ തീവ്രവാദികള്‍ ഉണ്ടെന്ന ഗുരുതര ആരോപണമാണു നഗരസഭ ഉന്നയിച്ചത്. കൂടാതെ മാലിന്യ നിക്ഷേപത്തിനെതിരേ നഗരത്തില്‍ നടന്ന ബൈക്ക് റാലിയില്‍ പങ്കെടുത്തതില്‍ ഭൂരിപക്ഷവും വിളപ്പില്‍ സ്വദേശികളല്ലെന്നും നഗരസഭ കുറ്റപ്പെടുത്തി. ഇവരില്‍ പലരും തീവ്രവാദി സ്വഭാവമുള്ളവരാണെന്നും നഗരസഭ പറഞ്ഞിരുന്നു.
കൂടാതെ വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ഭൂമാഫിയയില്‍ നിന്നു പണം വാങ്ങിയാണു സമരം സംഘടിപ്പിക്കുന്നതെന്നും നഗരസഭ അധികൃതര്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണു ഹൈക്കോടതിയില്‍ കേസ് നല്‍കാന്‍ വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചത്.
Short URL: http://www.janmabhumidaily.com/jnb/?p=35801