ലോക്പാല്‍: പ്രശ്നങ്ങളെ ഉരുക്ക്മുഷ്ടികൊണ്ട് നേരിടും

ചെന്നൈ: ലോക്‌പാല്‍ ബില്‍ രൂപീകരണവുമായി ബന്ധപ്പെട്ട്‌ അണ്ണാ ഹസാരെ ഉയര്‍ത്തുന്ന പ്രശ്നങ്ങളെ കേന്ദ്രസര്‍ക്കാര്‍ ഉരുക്കുമുഷ്ടിയോട്‌ കൂടി നേരിടുമെന്ന്‌ കേന്ദ്ര സഹമന്ത്രി വി.നാരായണ സ്വാമി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍. ലോക്‌പാല്‍ ബില്‍ പാസാക്കുന്നത്‌ ‘തെരുവിലോ മൈതാന’ങ്ങളിലോ ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സുശക്തമായ ലോക്‌പാല്‍ ബില്ലിനായി മുംബയില്‍ മൂന്ന്‌ ദിവസത്തെ ഉപവാസ സമരം സംഘടിപ്പിക്കാന്‍ അന്നാ ഹസാരെ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ്‌ കേന്ദ്രം നിലപാട്‌ വ്യക്തമാക്കിയത്‌. അഞ്ചോ ആറോ അംഗങ്ങളടങ്ങുന്ന ഒരു സംഘത്തിന്‌ ലോക്‌പാല്‍ ബില്‍ പാസാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ല. പാര്‍ലമെന്റ്‌ അംഗങ്ങള്‍ ചര്‍ച്ച ചെയ്‌ത്‌ വോട്ടിനിട്ടാണ്‌ ഏത്‌ ബില്ലും പാസാക്കുന്നതെന്നും നാരായണ സ്വാമി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ലോക്‌പാല്‍ ബില്ലിനെ ഹസാരെ സംഘം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും തള്ളുകയും ചെയ്‌തിരുന്നു. ഈ അവസരത്തിലാണ്‌ നാരായണ സ്വാമിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്‌.

Short URL: http://www.janmabhumidaily.com/jnb/?p=35999



Posted by admin on Dec 24 2011. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011