സന്തോഷ് മാധവന് ജാമ്യം

ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ എട്ടു വര്‍ഷത്തെ കഠിന തടവിന്‌ ശിക്ഷിക്കപ്പെട്ട സന്തോഷ്‌ മാധവന്‌ സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സന്തോഷ് മാധവനെതിരായ കേസ് ഹൈക്കോടതി ആറു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി വിധിച്ചു.

50,000 രൂപയുടെ ബോണ്ടിന്മേലും രണ്ട് ആള്‍ ജാമ്യത്തിലും രാജ്യം വിട്ടുപോകരുതെന്ന ഉപാധിയിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്‌. പാസ്‌പോര്‍ട്ട്‌ പോലീസ്‌ സ്റ്റേഷനില്‍ ഏല്‍പ്പിക്കണമെന്നും എല്ലാ തിങ്കളാഴ്ചയും എറണാകുളത്തെ സ്റ്റേഷനില്‍ ഹാജരകാണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ സന്തോഷ്‌ മാധവന്‍ ജാമ്യാപേക്ഷ നല്‍കിയത്‌. കേസില്‍ എറണാകുളം സ്പെഷ്യല്‍ കോടതി എട്ടുവര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു സന്തോഷ് മാധവന്‍.

Short URL: http://www.janmabhumidaily.com/jnb/?p=37023



Posted by admin on Jan 4 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011