2ജി സ്പെക്ട്രം: സി.ബി.ഐക്ക് ഹൈക്കോടതിയുടെ നോട്ടീസ്

ന്യൂദല്‍ഹി: 2ജി സ്പെക്ട്രം കേസില്‍ യുനിടെക് എം.ഡി സഞ്ജയ് ചന്ദ്രക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചു സി.ബി.ഐ 13നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചു.

കേസില്‍ കുറ്റം ചുമത്തിയ സി.ബി.ഐ സ്പെഷ്യല്‍ ജഡ്ജിയുടെ ഉത്തരവിനെതിരേ ചന്ദ്ര സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. സാമ്പത്തിക ലാഭം ലക്ഷ്യം വച്ചു താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയതിനു തെളിവില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. യുനിടെക് കമ്പനി കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസില്‍ കഴിഞ്ഞ ഏപ്രില്‍ 20നാണു ചന്ദ്രയെ അറസ്റ്റ് ചെയ്തത്. നവംബര്‍ 23നു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. സ്വാനും യുനിടെക്കും ചേര്‍ന്ന് നിസാര വിലയ്ക്കു 2ജി ലൈസന്‍സ് സ്വന്തമാക്കിക്കൊണ്ട് പൊതു ഖജനാവിന് 7000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ആരോപണം.

യുനിടെക് പിന്നീട് തങ്ങളുടെ 60% ഓഹരി നോര്‍വീജിയന്‍ കമ്പനി ടെലിനോറിനു കൂടുതല്‍ തുകയ്ക്കു മറിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=37773



Posted by admin on Jan 9 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011