മുല്ലപ്പെരിയാര്‍: സര്‍ക്കാര്‍ നടപടികളില്‍ ഹൈക്കോടതിക്ക് തൃപ്തി

കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച്‌ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. മുല്ലപ്പെരിയാര്‍ ഡാമില്‍ മിലിട്ടറി എഞ്ചിനിയറിംഗ്‌ വിഭാഗത്തെ വിന്യസിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പതിനൊന്ന് ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ്‌ ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റീസ്‌ മഞ്ജുള ചെലൂര്‍, ജസ്റ്റീസ്‌ പി.ആര്‍.രാമചന്ദ്രന്‍ നായര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

മുല്ലപ്പെരിയാര്‍ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ ഹൈക്കോടതി ഇടപെടില്ലെന്നും അങ്ങനെ ഒരു സാഹചര്യം വന്നാല്‍ അപ്പോള്‍ പരിഗണിക്കാമെന്നും ഡിവിഷന്‍ ബെഞ്ച്‌ വ്യക്തമാക്കി. ദുരന്തനിവാരണം സംബന്ധിച്ച സര്‍ക്കാര്‍ നടപടികളില്‍ തൃപ്തിയുണ്ട്. വേനല്‍ക്കാലം അടുത്തതിനാല്‍ പ്രശ്നത്തിനു ഗൗരവം കുറഞ്ഞു. ജനങ്ങളുടെ ആശങ്കയും കുറഞ്ഞിട്ടുണ്ട്.

വേനല്‍ക്കാലം വരുന്നതിനാല്‍ ജലനിരപ്പ് കുറയും. ഇതോടെ ആശങ്കകള്‍ പൂര്‍ണമായും ഇല്ലാതാകുമെന്നു കോടതി നിരീക്ഷിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=37884



Posted by admin on Jan 10 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011