മുസ്ലീം സംവരണം: കോണ്‍ഗ്രസിനെതിരെ ബി.ജെ.പി പ്രക്ഷോഭത്തിന്
ന്യൂദല്‍ഹി: മുസ്ലീം സവരണ പ്രശ്നത്തില്‍ കോണ്‍ഗ്രസിനെതിരേ പ്രക്ഷോഭം നടത്തുമെന്നു ബി.ജെ.പി. ന്യൂനപക്ഷ ക്വോട്ട ഒമ്പതു ശതമാനമായി ഉയര്‍ത്തുമെന്നു ഭാര്യ ലൂസിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കേന്ദ്ര മന്ത്രി സല്‍മാന്‍ ഖുര്‍ഷിദി പ്രഖ്യാപിച്ചത് വിവാദമായിരുന്നു.
പ്രസ്താവനയ്ക്കെതിരെ തെരഞ്ഞെടുപ്പു കമ്മിഷന്‍ നല്‍കിയ നോട്ടിസിനു കേന്ദ്ര സര്‍ക്കാര്‍ നയമാണെന്നും നിയമനിര്‍മാണ നടപടികള്‍ തുടങ്ങിയെന്നുമായിരുന്നു മറുപടി. ഖുര്‍ഷിദ് കമ്മിഷനെ ഇകഴ്ത്താന്‍ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ പ്രധാനമന്ത്രിക്കു പരാതി നല്‍കിയിരുന്നു.
Short URL: http://www.janmabhumidaily.com/jnb/?p=38398