സേനാമേധാവി കോടതിയെ സമീപിച്ചത് ആരോഗ്യകരമല്ല

ന്യൂദല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ സിംഗിനെതിരെ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രംഗത്ത്. സേനാ മേധാവി സുപ്രീംകോടതിയെ സമീപിച്ചത് ആരോഗ്യകരമായ നടപടിയല്ലെന്ന് പ്രതിരോധ സഹമന്ത്രി പള്ളം രാജു പറഞ്ഞു. ദല്‍ഹിയില്‍ എന്‍.സി.സി കേഡറ്റുകളുടെ ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെയാണ് പള്ളം രാജു ഇക്കാര്യം പറഞ്ഞത്.

ഇതാദ്യമായാണ് കരസേനാ മേധാവിയുടെ നടപടിക്കെതിരെ കേന്ദ്ര പ്രതിരോധ വകുപ്പ് പരസ്യ പ്രസ്താവന നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് ജനനതീയതി വിഷയവുമായി ബന്ധപ്പെട്ട് ജനറല്‍ വി.കെ സിംഗ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരും സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി.

വി.കെ സിംഗിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കൂടി പരിഗണിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. സൈനിക ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിക്കാറുണ്ടെങ്കിലും കരസേനാ മേധാവി കോടതിയെ സമീപിക്കുന്നത് ഇന്ത്യയില്‍ ഇത് ആദ്യമാണ്.

Short URL: http://www.janmabhumidaily.com/jnb/?p=39162



Posted by admin on Jan 18 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011