സ്കൂള്‍ മീറ്റ്: താരയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണ്ണം
ലുധിയാന: ദേശീയ സ്കൂള്‍ അത് ലറ്റിക് മീറ്റില്‍ കേരളത്തിന്റെ എം.ഡി. താരയ്ക്കു ട്രിപ്പിള്‍ സ്വര്‍ണം. ക്രോസ് കണ്‍ട്രിയിലാണ് താര സ്വര്‍ണം നേടിയത്. ഇതോടെ കേരളത്തിന് ആകെ 24 സ്വര്‍ണ്ണമായി. മീറ്റിലെ ആദ്യ ദിനത്തില്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും 5000 മീറ്ററിലുമാണ് താര സ്വര്‍ണം കൊയ്തത്.
നേരത്തേ 1500 മീറ്റര്‍ ഓട്ടത്തില്‍ താര വെള്ളി നേടിയിരുന്നു. കേരള ടീം ലീഡറായ താര പറളി എസ് എച്ച് സ്കൂള്‍ വിദ്യാര്‍ഥിയാണ്. കരിയറിലെ അവസാന ദേശീയ സ്കൂള്‍ മീറ്റാണു താരയുടേത്.
Short URL: http://www.janmabhumidaily.com/jnb/?p=39876
Posted by admin
on Jan 23 2012. Filed under BREAKING NEWS, KAYIKAM.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry