അഴീക്കോടിന്റെ വിയോഗം നികത്താനാവാത്ത നഷ്ടം: മുഖ്യമന്ത്രി
തിരുവനന്തപുരം: സുകുമാര്‍ അഴീക്കോടിന്റെ വിയോഗം കേരളത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ ബഹുമുഖ പ്രതിഭകളില്‍ ഒരാളാണ് സുകുമാര്‍ അഴീക്കോട്. അഴീക്കോടിന്റെ വേര്‍പാട് സാംസ്കാരിക ലോകത്തിനു മാത്രമല്ല കേരളീയ സമൂഹത്തിനാകെയുണ്ടായ നികത്താവാത്ത നഷ്ടമാണ്. അദ്ദേഹം വിമര്‍ശിക്കുമ്പോള്‍ പോലും ഒരാള്‍ക്കും അതു ചോദ്യം ചെയ്യാന്‍ സാധിച്ചിരുന്നില്ല. ജീവിച്ചിരുന്ന ഏറ്റവും നല്ല ഗാന്ധിയന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഴീക്കോടിന്റെ സംസ്കാര ചടങ്ങിന്റെ പൂര്‍ണ്ണ ചുമതല സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അടുത്ത ബന്ധുക്കളുടെ താല്‍പര്യപ്രകാരം അഴീക്കോടിന്റെ സംസ്കാര ചടങ്ങുകള്‍ നടത്തുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Short URL: http://www.janmabhumidaily.com/jnb/?p=39970