എം.എ.കൃഷ്ണന്‍ ശതാഭിഷേകം ഇന്ന്‌

കൊച്ചി: ബാലഗോകുലം തപസ്യ കലാസാഹിത്യവേദി എന്നിവയുടെ സ്ഥാപകനും ആര്‍എസ്‌എസിന്റെ മുതിര്‍ന്ന പ്രചാരകനുമായ എം.എ.കൃഷ്ണന്റെ (എംഎ സാര്‍) ശതാഭിഷേകം ഇന്ന്‌. രാവിലെ 8.30ന്‌ എളമക്കര വിദ്യനികേതനില്‍ മംഗളപൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. 9ന്‌ തൃപ്പൂണിത്തുറ കൃഷ്ണദാസിന്റെ ഇടയ്ക്ക കച്ചേരി നടക്കും. 9.30ന്‌ മഹാകവി അക്കിത്തം യോഗം ഉദ്ഘാടനം ചെയ്യും. എം.വി.ദേവന്‍ അദ്ധ്യക്ഷത വഹിക്കും. മാതാ അമൃതാനന്ദമയീമഠം അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തും.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, പ്രൊഫ.എം.കെ.സാനു, ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പി.ഇ.ബി.മേനോന്‍, തപസ്യ കലാസാഹിത്യ വേദി രക്ഷാധികാരി കവി പി.നാരായണക്കുറുപ്പ്‌, അമൃതഭാരതി വിദ്യാപീഠം കുലപതി പ്രൊഫ.സി.ജി.രാജഗോപാല്‍, സംഗീതജ്ഞന്‍ കെ.ജി.ജയന്‍ (ജയവിജയ), കവി.എന്‍.കെ.ദേശം, ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി.നാരായണന്‍, ബാലഗോകുലം സംസ്ഥാന രക്ഷാധികാരി സി.ശ്രീധരന്‍ മാസ്റ്റര്‍, സംസ്ഥാന അദ്ധ്യന്‍ ടി.പി.രാജന്‍മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. കവി എസ്‌.രമേശന്‍ നായര്‍, ജി.സതീഷ്കുമാര്‍ എന്നിവര്‍ സംസാരിക്കും. എം.എ.കൃഷ്ണന്‍ മറുപടിപ്രസംഗം നടത്തും.


Short URL: http://www.janmabhumidaily.com/jnb/?p=40362



Posted by admin on Jan 27 2012. Filed under ERNAKULAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011