പാപ്പുവ ന്യൂ ഗിനിയില്‍ യാത്രാക്കപ്പല്‍ മുങ്ങി 300 പേരെ കാണാതായി

സിഡ്നി: പാപ്പുവ ന്യൂ ഗിനിയുടെ കിഴക്കന്‍ തീരത്ത് 350 പേരുമായി യാത്രാക്കപ്പല്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. 300 പേരെ കാണാതായതായി സൂചന. പ്രാദേശിക സമയം രാവിലെ ആറു മണിക്കാണ് എംവി റാബാവുള്‍ ക്യൂന്‍ എന്ന കപ്പല്‍ അപകടത്തില്‍പ്പെട്ടത്.

കിംബെയില്‍ നിന്നു ലേയിലേക്കു പോകുകയായിരുന്നു കപ്പല്‍. മോശം കാലാവസ്ഥയാണ് അപകട കാരണം. രക്ഷപെട്ട 28 പേരെ കണ്ടെത്തിയെന്ന് പാപ്പുവ ന്യൂ ഗിനി ദേശീയ സമുദ്ര സുരക്ഷാ അഥോറിറ്റി ക്യാപ്റ്റന്‍ നുറുര്‍ റഹ് മാന്‍ പറഞ്ഞു. സംഭവസ്ഥലത്തിനരികിലൂടെ പോയ കാര്‍ഗോ കപ്പലാണ് ഇവരെ രക്ഷിച്ചത്.

ഓസ്ട്രേലിയയില്‍ നിന്നുള്ള രക്ഷാസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകളുടെ സഹായം തേടി.

Short URL: http://www.janmabhumidaily.com/jnb/?p=41008



Posted by admin on Feb 2 2012. Filed under BREAKING NEWS, VIDESHAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011