പാക്കിസ്ഥാനില്‍ ഹിന്ദു വ്യാപാരിയെ തട്ടിക്കൊണ്ടു പോയി

ഇസ്‌ലാമാബാദ്: തെക്കുകിഴക്കന്‍ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ അജ്ഞാതരായ ആയുധധാരികള്‍ ഹിന്ദു വ്യാപാരിയെ തട്ടിക്കൊണ്ടു പോയി. ഇന്നലെ വൈകുന്നേരം മസ്തങ് നഗരത്തിലെ പ്രധാന മാര്‍ക്കറ്റില്‍ നിന്നു വീട്ടിലേക്കു പോവുകയായിരുന്ന വിജയ് കുമാറിനെയാണ് തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയത്.

കഴിഞ്ഞ മാസം ബലൂചിസ്ഥാന്‍ അസംബ്ലിക്കു മുന്നില്‍ ന്യൂനപക്ഷ ഹിന്ദുക്കള്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഹിന്ദു വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ബലൂചിസ്ഥാനില്‍ ഒരു ഡസനോളം ഹിന്ദുക്കളെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്.

അതിക്രമങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ നിരവധി ഹിന്ദു കുടുംബങ്ങള്‍ ഇന്ത്യയില്‍ അഭയം തേടാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്.

Short URL: http://www.janmabhumidaily.com/jnb/?p=41023



Posted by admin on Feb 2 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011