സ്വകാര്യ മേഖലയിലെ ചൂഷണം അനുവദിക്കില്ല – ഷിബു ബേബിജോണ്‍

കൊച്ചി: സ്വകാര്യ മേഖലയില്‍ ചൂഷണം അനുവദിക്കില്ലെന്നു തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. നഴ്സുമാരുടെ സമരവുമായി ബന്ധപ്പെട്ടു ലേക് ഷോര്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു അദ്ദേഹം. സമരം ചെയ്യുന്ന നഴ്സുമാര്‍ക്കെതിരേ എസ്മ പ്രയോഗിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമരം ഒത്തുതീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും മന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന നഴ്സുമാരുമായി അദ്ദേഹം സംസാരിച്ചു. ഉച്ചയ്ക്കു ശേഷം ലേക് ഷോര്‍ മാനെജ്മെന്റുമായും സമരപ്രതിനിധികളുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=41329



Posted by admin on Feb 4 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011