നഴ്സുമാരുടെ മിനിമം വേതനത്തിന് തത്വത്തില്‍ അംഗീകാരം – ഷിബു ബേബി ജോണ്‍

ആലപ്പുഴ: നഴ്സുമാര്‍ക്കു മിനിമം വേതനം നല്‍കാമെന്ന മാനേജ്മെന്റുകള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ടെന്നു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ചില സാങ്കേതിക തടസങ്ങള്‍ മാത്രമാണുളളതെന്നും അദ്ദേഹം പറഞ്ഞു.

സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇരു വിഭാഗക്കാരും വിട്ടുവീഴ്ചയ്ക്കു തയാറാകണം. സര്‍ക്കാര്‍ ഇടനിലക്കാര്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം കോലഞ്ചേരി ആശുപത്രിയിലെ സമരം പത്താം ദിവസത്തിലേക്കും റിലേ നിരാഹാരം മൂന്നാംദിവസത്തിലേക്കും കടന്നു. പ്രശ്നം പരിഹരിക്കാന്‍ റീജിയനല്‍ ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്നും ചര്‍ച്ച നടത്തും.

ഒമ്പതാം തിയതി നടക്കുന്ന ബോര്‍ഡ് യോഗത്തിനു ശേഷമേ വേതന വര്‍ധന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ കഴിയൂവെന്നു മാനെജ്മെന്റ് അറിയിച്ചിട്ടുണ്ട്.

Short URL: http://www.janmabhumidaily.com/jnb/?p=41673



Posted by admin on Feb 6 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011