ഭക്ഷ്യസുരക്ഷാ നിയമത്തിനെതിരെ കേരളം

ന്യൂദല്‍ഹി: സംസ്ഥാനത്തിന്റെ ആശങ്കകള്‍ പരിഹരിക്കാതെ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കരുതെന്ന് ഭക്ഷ്യമന്ത്രി ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു. നിലവിലെ പൊതുവിതരണ സംവിധാനത്തെ ആശ്രയിച്ചാല്‍ നിയമം നടപ്പിലാക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി ശരത് പവാര്‍ പറഞ്ഞു.

ഭക്ഷ്യ സുരക്ഷാ നിയമത്തിലെ ചില വ്യവസ്ഥകളിലാണ് കേരളം എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. നിലവിലെ രീതിയില്‍ നിയമം നടപ്പിലാക്കിയാല്‍ കേരളത്തിലെ 1.23 കോടി ഗുണഭോക്താക്കള്‍ പൊതുവിതരണ സംവിധാനത്തില്‍ നിന്നും പുറത്താകുമെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. നിയമം നടപ്പിലാക്കും മുമ്പ് കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കണം. പൊതുവിതരണ സംവിധാനത്തിന്റെ അധുനീകരണത്തിന് കേന്ദ്ര സഹായം നല്‍കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ന്യൂദല്‍ഹിയില്‍ പൊതുവിതരണ സംവിധാനത്തെക്കുറിച്ചുള്ള സംസ്ഥാന മന്ത്രിമാരുടെ സമ്മേളനത്തിലാണ് കേരളം നിയമത്തിനെതിരെ രംഗത്ത് വന്നത്. കേന്ദ്ര കൃഷിമന്ത്രി ശരത് പവാറും ബില്ലിനെപ്പറ്റി ആശങ്കകള്‍ ഉന്നയിച്ചു. ആശങ്കകള്‍ എല്ലാം ചര്‍ച്ച ചെയ്യുമെന്ന് കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി തോമസ് പറഞ്ഞു.

Short URL: http://www.janmabhumidaily.com/jnb/?p=42057



Posted by admin on Feb 8 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011