സ്കൂള്‍ വാന്‍ കുളത്തിലേക്ക്‌ മറിഞ്ഞ്‌ പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്ക്‌

പാലക്കാട്‌: പറളി ചന്തപ്പുരയില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്ക്‌ മറിഞ്ഞ്‌ പത്തോളം വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ രണ്ട്‌ വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്‌. എല്‍കെജി, യുകെജി വിദ്യാര്‍ത്ഥികളാണ്‌ അപകടത്തില്‍പ്പെട്ടത്‌. പറളി പാലയ്ക്കല്‍ ഇംഗ്‌ളീഷ്‌ മീഡിയം സ്കൂളിന്റെ വാനാണ്‌ രാവിലെ 8.45ഓടെ മറിഞ്ഞത്‌. വിദ്യാര്‍ത്ഥികളെയും കയറ്റി വന്ന വാന്‍ സ്കൂളിന്‌ മുന്നില്‍ തിരിക്കുന്നതിനിടെയാണ്‌ അടുത്തുള്ള കുളത്തിലേക്ക്‌ മറിയുകയായിരുന്നു.






Short URL: http://www.janmabhumidaily.com/jnb/?p=42695



Posted by admin on Feb 13 2012. Filed under KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011