എസ്.ഡി.പി.ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലേക്ക് എസ്.ഡി.പി.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധിപേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കോഴിക്കോട്ട് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിലടച്ചതില്‍ പ്രതിഷേധിച്ചാണ് എസ്.ഡി.പി.ഐ മാര്‍ച്ച് നടത്തിയത്.

കരിങ്കൊടിയുമായി നടത്തിയ മാര്‍ച്ച് ആദ്യം സമാധാനപരമായിരുന്നു. എസ്.ഡി.പി.ഐ നേതാവ് നസിറുദ്ദീന്‍ എളമരമാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് നേതാക്കന്മാര്‍ പിരിഞ്ഞുപോയ ശേഷമാണ് സംഘര്‍ഷം ഉണ്ടായത്. കൂടി നിന്ന പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. ഇതോടെ പോലീസ് ലാത്തിവീശി.

പ്രവര്‍ത്തകര്‍ മടങ്ങിപ്പോകാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്ന് പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. ഗ്രനേഡ് ആക്രമണത്തില്‍ ഒരു കാര്‍ തകര്‍ന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വഴിയാത്രക്കാര്‍ക്കും മര്‍ദ്ദനമേറ്റു.

Short URL: http://www.janmabhumidaily.com/jnb/?p=43123



Posted by admin on Feb 16 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011