ബിഎംഎസ്‌ ദേശീയ ഹൈവേ ഉപരോധിച്ചു

വൈപ്പിന്‍: മുനമ്പം അഴിമുഖത്തെ മണല്‍ത്തിട്ട നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബിഎംഎസ്‌ പള്ളിപ്പുറം പഞ്ചായത്ത്‌ കമ്മറ്റി നടത്തിക്കൊണ്ടിരിക്കുന്ന റിലേ നിരാഹാരസമരം 160-ാ‍ംദിവസം പിന്നിട്ടു. ഇന്നലെ രാവിലെ 11ന്‌ ബിഎംഎസ്‌ പറവൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ഹൈവേ മൂത്തകുന്നത്ത്‌ ഉപരോധിച്ചു. ബിഎംഎസ്‌ പറവൂര്‍ മേഖലാ പ്രസിഡന്റ്‌ എം.പി.ശശി അധ്യക്ഷത വഹിച്ചു.

ഉപരോധസമരം ബിഎംഎസ്‌ സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. എന്‍.നഗരേഷ്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ.ഡി.ഉണ്ണികൃഷ്ണന്‍, ജില്ലാ സെക്രട്ടറി ആര്‍.രഘുരാജ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എം.എം.രമേശന്‍, ബിഎംഎസ്‌ പറവൂര്‍ മേഖലാ സെക്രട്ടറി സി.എസ്‌.സുനില്‍ എന്നിവര്‍ സംസാരിച്ചു. 400ല്‍പ്പരം മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്ത പ്രകടനത്തിന്‌ എന്‍.വി.ഷിബു, കെ.പി.കുമാര്‍, എം.കെ.രവീന്ദ്രന്‍, കെ.എസ്‌.സിനോജ്‌, കെ.എസ്‌.സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Short URL: http://www.janmabhumidaily.com/jnb/?p=43647



Posted by admin on Feb 18 2012. Filed under ERNAKULAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011