ഹെഡ്ലി നിരവധി ആക്രമണങ്ങള്‍ക്ക്‌ പദ്ധതിയിട്ടിരുന്നതായി കുറ്റപത്രം

ന്യൂദല്‍ഹി: ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്ലിക്കെതിരെ ദേശീയ സുരക്ഷാ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രം ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചു. ഇന്ത്യയില്‍ നിരവധി ഭീകരാക്രമണത്തന്‌ പദ്ധതിയിട്ടുവെന്നതാണ്‌ ഹെഡിലിക്കെതിരെയുള്ള കേസ്‌. ഇയാള്‍ക്കുപുറമെ എട്ട്‌ പേര്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്‌.

കുറ്റപത്രം കോടതി സ്വീകരിച്ച സ്ഥിതിക്ക്‌ ഹെഡ്ലിയേയും മറ്റ്‌ പ്രതികളേയും ചോദ്യം ചെയ്യുന്നതിന്‌ വിട്ടുകിട്ടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. 2008 ലെ മുംബൈ ഭീകരാക്രമണമുള്‍പ്പടെ ഇന്ത്യയില്‍ വിവിധ ഇടങ്ങളില്‍ ആക്രമണത്തിന്‌ പദ്ധതിയിട്ടുവെന്നതാണ്‌ ഹെഡ്ലി, തഹാവൂര്‍ റാണ, ലഷ്കര്‍ ഇ തൊയ്ബ സ്ഥാപകന്‍ ഹഫീസ്‌ സയ്യിദ്‌ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആരോപിക്കുന്ന കുറ്റം.

മുംബൈ ഭീകരാക്രമണം വിജയിച്ചതില്‍ ഹെഡ്ലിയുടെ ഭാര്യ അയാളെ അഭിനന്ദിച്ചതായും എന്‍ഐഎ നേരത്തെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ആ ദിവസം മുഴുവന്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അവര്‍ ടിവിയില്‍ കണ്ടതായി ഹെഡ്ലിക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. മുംബൈ ആക്രമണത്തിന്‌ മുമ്പ്‌ ഹെഡ്ലി ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും പാക്കിസ്ഥാനില്‍ നിരവധി തവണ പോയതായും പാക്‌ സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ ഇക്ബാലിനെ സന്ദര്‍ശിച്ചതായും എന്‍ഐഎ പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

Short URL: http://www.janmabhumidaily.com/jnb/?p=43655



Posted by admin on Feb 18 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011