പത്മനാഭസ്വാമി ക്ഷേത്രം: നിലവറകളിലെ കണക്കെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നുള്ള കണക്കെടുപ്പ്‌ ആരംഭിച്ചു. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങളും മേല്‍നോട്ട സമിതി അംഗങ്ങളും വസ്തുക്കളുടെ കണക്കെടുപ്പ് ആദ്യം നടത്തും. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തിനകത്ത്‌ കണ്‍ട്രോള്‍ റൂം ഒരുക്കിയിട്ടുണ്ട്‌.

ഇ,എഫ് നിലവറകളാണ് ആദ്യം തുറക്കുക. സി നിലവറ തുറക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കാന്‍ വിദഗ്ദ്ധ സമിതി തീരുമാനിച്ചു. തിരുവനന്തപുരം സബ് കോടതിയുടെ നിര്‍ദേശ പ്രകാരം സി നിലവറ സീല്‍ ചെയ്തിരിക്കുകയാണ്. വിദഗ്‌ധസമിതി അംഗങ്ങളും പുരാവസ്‌തു വിദഗ്‌ധരും രാവിലെ യോഗം ചേര്‍ന്ന്‌ സ്ഥിതിഗതികള്‍ വിലയിരുത്തി.

രാവിലെ പത്ത്‌ മണിയോടെയാണ്‌ കണക്കെടുപ്പ് ആരംഭിച്ചത്‌. കണക്കെടുപ്പിനു ശേഷം റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരിക്കും മൂല്യനിര്‍ണയം നടത്തുക. മൂല്യനിര്‍ണയം ഏകദേശം ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കും. രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചു മണിവരെയാണു കണക്കെടുപ്പു നടക്കുക.

Short URL: http://www.janmabhumidaily.com/jnb/?p=43854



Posted by admin on Feb 20 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011