വെടിവയ്പ് സമുദ്രാതിര്‍ത്തിക്ക് പുറത്തെന്ന് ഇറ്റാലിയന്‍ മന്ത്രി

ന്യൂദല്‍ഹി: നീണ്ടകരയില്‍ മത്സ്യത്തൊഴിലാളികളെ വധിച്ച സംഭവത്തില്‍ ഇറ്റലിയുടെയും ഇന്ത്യയുടെയും വിദേശകാര്യ സഹമന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ കൊലപാതകം അതീവ ദുഖകരമാണെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹ മന്ത്രി സ്റ്റഫാന്‍ഡെ മിസ്റ്റുറ പറഞ്ഞു. സംഭവം ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്താണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയോട് സഹകരിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹ മന്ത്രി പ്രനീത് കൌര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതംഗീകരിക്കാന്‍ ഇറ്റലി വിസമ്മതിച്ചു. സത്യം പുറത്തുവരണമെന്നാണ് തങ്ങളുടെ താത്പര്യം. സംഭവം നടന്നത് അധികാരപരിധിക്കു പുറത്തായതിനാല്‍ നിയമ നടപടികള്‍ ഇന്ത്യയില്‍ നടത്തണമെന്നാവശ്യപ്പെടാനാകില്ലെന്ന് സ്റ്റഫാന്‍ഡെ പറഞ്ഞു. അതിനുള്ള അധികാരം ഇന്ത്യക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

കൂടുതല്‍ ചര്‍ച്ചകള്‍ക്കു കേരളത്തിലേക്കു തിരിക്കുമെന്നും സ്റ്റഫാന്‍ഡെ വ്യക്തമാക്കി. ചര്‍ച്ചയില്‍ കേരളത്തെ പ്രതിനിധീകരിച്ച് കേരള ഹൌസ് റസിഡന്റ് കമ്മിഷണര്‍ യു.കെ ചൌഹാനും പങ്കെടുത്തു. ക്രമസമാധാന പാലനം സംസ്ഥാന വിഷയമായതിനാല്‍ കേരളവുമായാണു ചര്‍ച്ച ചെയ്യേണ്ടതെന്നും അതിനാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തണമെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനും സ്റ്റാഫാന്‍ഡെ താത്‌പര്യപ്പെട്ടു. ഇതിനുള്ള സൌകര്യം ഒരുക്കാമെന്ന് യു.കെ ചൌഹാന്‍ അറിയിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=44234



Posted by admin on Feb 22 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011