കിങ് ഫിഷര്‍ പരിഷ്ക്കരിച്ച ഷെഡ്യൂള്‍ സമര്‍പ്പിച്ചു

ന്യൂദല്‍ഹി: കിങ് ഫിഷര്‍ എയര്‍ലൈന്‍സ് പരിഷ്കരിച്ച ഷെഡ്യൂള്‍ ഡി.ജി.സി.എയ്ക്കു കൈമാറി. 64 വിമാനങ്ങളുള്ളതില്‍ 24 എണ്ണം കൃത്യമായി സര്‍വീസ്‌ നടത്തുമെന്ന്‌ കമ്പനി സി.ഇ.ഒ സഞ്ജയ്‌ അഗര്‍വാള്‍ വ്യക്തമാക്കി. ഇന്നലെ ഡി.ജി.സി.എ നിര്‍ദ്ദേശിച്ചത്‌ അനുസരിച്ചാണ്‌ കിംഗ്ഫിഷര്‍ പുതുക്കിയ ഷെഡ്യൂള്‍ ഹാജരാക്കിയത്‌.

പുതിയ ഷെഡ്യൂള്‍ പരിശോധിച്ചു വരികയാണെന്നു ഡി.ജി.സി.എ വൃത്തങ്ങള്‍ അറിയിച്ചു. 64 വിമാനങ്ങള്‍ ഉപയോഗിച്ച്‌ 400 സര്‍വീസുകള്‍ നടത്തിയിരുന്ന കിങ്ഫിഷര്‍ കടുത്ത സാമ്പത്തിക പ്രതിസന്‌ധിയെ തുടര്‍ന്നാണ്‌ ശൈത്യകാല സര്‍വീസുകള്‍ റദ്ദാക്കിയത്‌. ഇപ്പോള്‍ 28 വിമാനങ്ങള്‍ ഉപയോഗിച്ച്‌ 175 സര്‍വീസുകള്‍ മാത്രമേ നടത്തുന്നുള്ളൂ.

അതിനിടെ കിങ്ഫിഷറിന്‌ പുതിയ വായ്പ നല്‍കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന്‌ ഏവിയേഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌, ഐ.ഡി.ബി.ഐ ബാങ്ക്‌, ബാങ്ക്‌ ഒഫ്‌ ബറോഡ എന്നീ ബാങ്കുകള്‍ കിംഗ്ഫിഷറിന്‌ 406 മില്യണ്‍ ഡോളര്‍ വായ്‌പ നല്‍കിയിട്ടുണ്ട്‌.

അതേസമയം കിങ്ഫിഷര്‍ വിമാനങ്ങള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന്‌ ഇതിലെ യാത്രക്കാരെ കൊണ്ടുപോകാന്‍ എയര്‍ഇന്ത്യ വിസമ്മതിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=44250



Posted by admin on Feb 22 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011