വിവാദ പ്രസ്താവന ആ‍ലഞ്ചേരി നിഷേധിച്ചു

വത്തിക്കാന്‍: ഇറ്റാലിയന്‍ കപ്പല്‍ വിവാദത്തില്‍ താനുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകള്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിഷേധിച്ചു. വിഷയത്തില്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. താന്‍ ഒരു വാര്‍ത്താ ഏജന്‍സിയോട്‌ പറഞ്ഞ കാര്യം അവര്‍ വളച്ചൊടിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്നവരെ ശിക്ഷിക്കണമെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു. വത്തിക്കാനില്‍ ഇറക്കിയ ഓഡിയൊ സന്ദേശത്തിലും വാര്‍ത്താക്കുറിപ്പിലുമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കടല്‍ക്കൊള്ളയില്‍ മദ്ധ്യസ്ഥത വഹിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ല. ഇറ്റലിക്കു വേണ്ടി മധ്യസ്ഥതയ്ക്ക് ആരെയും സമീപിച്ചിട്ടില്ല.

താന്‍ നല്‍കിയെന്നു പറയുന്ന വാര്‍ത്ത തെറ്റാണ്. റിപ്പോര്‍ട്ട് പുറത്തു വിട്ട ഇറ്റാലിയന്‍ ഏജന്‍സി വാര്‍ത്ത പിന്‍വലിച്ചു മാപ്പു പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധമുണ്ടാകണമെന്നാണ് ആഗ്രഹിച്ചത്. പ്രശ്നം സമാധാന പരമായ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടണമെന്നു താന്‍ പറഞ്ഞത്.

ദുരന്തത്തില്‍ രാജ്യത്തെ ജനതയുടെ വികാരം ഉല്‍ക്കൊള്ളുന്നു. ദുരിതബാധിതരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു.സത്യവും നീതിയും എക്കാലവും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ക്കൊന്നും തന്നെ താന്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Short URL: http://www.janmabhumidaily.com/jnb/?p=44264



Posted by admin on Feb 22 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011