രാജയ്ക്കെതിരെ വീണ്ടും സി.ബി.ഐ കേസെടുത്തു

ന്യൂദല്‍ഹി: ടുജി സ്പെക്ട്രം കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്കെതിരേ വീണ്ടും കേസ്. ബിഎസ്എന്‍എല്ലും സ്റ്റാര്‍നൈറ്റ് കമ്യൂണിക്കേഷനും തമ്മിലുള്ള വൈ മാക്സ് കരാറില്‍ അഴിമതി കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. സി.ബി.ഐ ആണു കേസ് രജിസ്റ്റര്‍ ചെയ്തത്.

വേണ്ടത്ര യോഗ്യതയില്ലാത്ത കമ്പനികള്‍ക്കു വൈ മാക്സ് ഫ്രാഞ്ചൈസികള്‍ നല്‍കിയെന്നാണ് ആരോപണം. കേസുമായി ബന്ധമുള്ള ബി.എസ്.എന്‍.എല്‍ ഉന്നത ഉദ്യോഗസ്ഥരെ സി.ബി.ഐ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കൂടാതെ ചെന്നൈ, ദല്‍ഹി, കോല്‍ക്കത്ത എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തു.

സി.ബി.ഐയിലെ ഒമ്പതു ടീമുകളാണ്‌ ഉന്നത ഉദ്യോഗസ്ഥരുടെ വസതികളും സ്വകാര്യ കമ്പനികളുടെ ദല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഗുര്‍ഗൗണ്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലും റെയ്‌ഡ്‌ നടത്തിയത്‌. എന്നാല്‍ കേസില്‍ ഇപ്പോള്‍ എ.രാജയുടെ പേര്‌ ഉള്‍പ്പെടുത്തിയിട്ടില്ല. നൂറുകോടി രൂപയോ അതിന്‌ മുകളിലോ ആദായം വേണമെന്ന നിബന്ധന കാറ്റില്‍ പറത്തിയായിട്ടായിരുന്നു ബാലന്‍സ്‌ ഷീറ്റില്‍ കള്ളക്കണക്കെഴുതി സ്റ്റാര്‍നെറ്റ്‌ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്‌.

ഫ്രാഞ്ചൈസി സ്റ്റാര്‍നെറ്റിന്‌ നല്‍കിയതിലും നേരത്തെ സെന്‍ട്രല്‍ വിജിലന്‍സ്‌ കമ്മിഷന്‍ അനധികൃത ഇടപാടുകള്‍ കണ്ടെത്തിയിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=44857



Posted by admin on Feb 25 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011