പത്മനാഭസ്വാമിക്ഷേത്രത്തില്‍ പുതിയ നിലവറ നിര്‍മ്മിക്കും
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സി നിലവറ തുറന്ന് കണക്കെടുപ്പ് തുടങ്ങി. അഭിഭാഷക കമ്മിഷന്റെ സാന്നിധ്യത്തിലാണ് സി നിലവറ തുറന്നത്. ക്ഷേത്രത്തില്‍ പുതിയ നിലവറ നിര്‍മ്മിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് വിദഗ്ദ്ധ സമിതി ഒരു മാസത്തിനുള്ളില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.
റിസര്‍വ് ബാങ്കില്‍ നിന്നുള്ള വിദഗ്ദ്ധരുടെ നിര്‍ദ്ദേശം അനുസരിച്ചായിരിക്കും പുതിയ നിലവറയ്ക്ക് വേണ്ടിയുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക. പുതിയ നിലവറ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയെന്നും വിദഗ്ദ്ധ സമിതി അധ്യക്ഷന്‍ എം.വേലായുധന്‍ നായര്‍ പറഞ്ഞു. നിലവറ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക സുപ്രീംകോടതിയായിരിക്കും.
ഇ, എഫ് എന്നീ നിലവറകളിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് ഇനിയും പൂര്‍ത്തിയായിട്ടില്ല. അവശേഷിക്കുന്ന രത്നങ്ങളുടെ കണക്കെടുപ്പ് വിദ്ഗദ്ധരുടെ സാന്നിധ്യത്തില്‍ നടക്കും. ഇപ്പോള്‍ ഉപയോഗിക്കുന്ന സാങ്കേതി വിദ്യ ഉപയോഗിച്ച് മുഴുവന്‍ നിലവറകളിലെയും കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിദഗ്ദ്ധ സമിതി അറിയിച്ചു.
Short URL: http://www.janmabhumidaily.com/jnb/?p=45243
There after give the key to K.E.N Kunjammad.